ന്യൂഡൽഹി: വിവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ (Popular Front of India) കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമെന്ന് സൂചന.
കഴിഞ്ഞയാഴ്ച രാമനവമി സമയത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും (Ram Navami Violence) കാരണക്കാരായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) കേന്ദ്ര സർക്കാർ ഉടൻ നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
ഈയാഴ്ച സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്ന് ന്യൂസ് 18 നോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിരോധനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിജ്ഞാപനം ഉടൻ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇതിനകം പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്, എന്നാൽ കേന്ദ്ര വിജ്ഞാപനത്തിലൂടെ ഈ സംഘടനയെ നിരോധിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്.
#EXCLUSIVE | #PFI fomented hate and riots. Now PFI to get the axe?
ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ കഴിഞ്ഞ വാരാന്ത്യത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഏപ്രിൽ 14 ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ്മ, ഖാർഗോണിലെ തീവെപ്പിനും കല്ലേറിനും പോപ്പുലർ ഫ്രണ്ട് ഫണ്ട് നൽകിയെന്ന് ആരോപിച്ചിരുന്നു. അക്രമ സംഭവങ്ങളെത്തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ന്യൂസ് 18 ഡോട്ട് കോമിനോട് സംസാരിച്ച ബിജെപി യുവമോർച്ച മേധാവി തേജസ്വി സൂര്യയും പോപ്പുലർ ഫ്രണ്ട് വർഗീയ സംഘർഷം പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കരൗലിയിൽ കല്ലേറുണ്ടായ സ്ഥലത്തേക്ക് പോകുന്നത് നിർത്തിവെച്ചതായി സൂര്യ പറഞ്ഞു: “പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) പോലെ ഞങ്ങളുടെ കൈകളിൽ ആയുധങ്ങളോ കല്ലുകളോ ഉണ്ടായിരുന്നില്ല. യാത്ര പൂർത്തിയാക്കാനും ഇരകൾക്ക് നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
2010-ൽ ഇന്റലിജൻസ് ബ്യൂറോ ആദ്യമായി PFI-യെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് "നിരോധിത തീവ്രവാദി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) സഹകരിക്കുന്ന ഇസ്ലാമിക സംഘടനകൾക്കൊപ്പമാണ് പോപ്പുലർ ഫ്രണ്ടിനെ ഉൾപ്പെടുത്തിയത്".
“സിറ്റിസൺസ് ഫോറം, ഗോവ, കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി, രാജസ്ഥാൻ, നാഗ്രിക് അധികാര് സുരക്ഷാ സമിതി, പശ്ചിമ ബംഗാൾ, ലയോങ് സോഷ്യൽ ഫോറം, മണിപ്പൂർ, അസോസിയേഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംഘടനകളെല്ലാം പിഎഫ്ഐയുടെ വളരുന്ന ശൃംഖലയുടെ ഭാഗമായിരുന്നു,” അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2017-ൽ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആഭ്യന്തര മന്ത്രാലയത്തിന് ഒരു സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് പിഎഫ്ഐയെ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. 2020-ൽ ന്യൂസ് 18ന് ലഭിച്ച എൻഐഎ റിപ്പോർട്ടിൽ, ബാബറി മസ്ജിദ് തകർച്ചയ്ക്കും തുടർന്നുള്ള കലാപങ്ങൾക്കും ശേഷം 1993-ൽ രൂപീകരിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ രണ്ടാമത്തെ രൂപമാണ് പോപ്പുലർ ഫ്രണ്ട് എന്ന് വ്യക്തമാക്കുന്നു.
എൻഡിഎഫ് പിന്നീട് തമിഴ്നാട്ടിലെ എംഎൻപി, കർണാടകയിലെ കെഎഫ്ഡി, സിറ്റിസൺസ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി (രാജസ്ഥാൻ), നഗ്രിക് അധികാര് സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) തുടങ്ങിയവയുമായി ലയിച്ച് പിഎഫ്ഐ രൂപീകരിച്ചു. 9.11.2006 ന് ബാംഗ്ലൂരിലാണ് പിഎഫ്ഐ രൂപീകരണം ആദ്യമായി പ്രഖ്യാപിച്ചത്,” എൻഐഎ രേഖയിൽ പറയുന്നു.
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ സംഘടനയും പോപ്പുലർ ഫ്രണ്ടിന്റേതാണ്.
ബാംഗ്ലൂർ സ്ഫോടനക്കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയിൽ ഉൾപ്പെട്ടതിന് പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും എൻഐഎ അവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
“മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്കെതിരായ ചെറിയ കേസുകളിൽ പോലും ഇടപെടാനും പ്രതികരിക്കാനും പ്രവർത്തകരെ ബോധപൂർവം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അങ്ങനെ അവരെ ഫലപ്രദമായി സദാചാര പോലീസാക്കി മാറ്റുന്നു. പ്രവർത്തകർക്ക് അവരുടെ ശക്തികേന്ദ്രങ്ങളിലെ ചില സ്ഥലങ്ങളിൽ ആയോധന കലകളിലും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനും പരിശീലനം നൽകുന്നു, ”എൻഐഎ രേഖയിൽ പറയുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.