നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വീടുകളിൽ വൈദ്യുതി മുടങ്ങില്ല; പുതിയ ചട്ടം കൊണ്ടുവരാൻ കേന്ദ്രസർക്കാർ

  വീടുകളിൽ വൈദ്യുതി മുടങ്ങില്ല; പുതിയ ചട്ടം കൊണ്ടുവരാൻ കേന്ദ്രസർക്കാർ

  മുന്നറിയിപ്പ് നൽകാതെ വൈദ്യുതി മുടങ്ങുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: വീടുകളിൽ ഉൾപ്പടെ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചട്ടം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തടസില്ലാത്ത വൈദ്യുതി ഉപഭോക്താവിന്‍റെ അവകാശം എന്ന തരത്തിൽ ചട്ടം പരിഷ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതി മുടങ്ങിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ ചട്ടത്തിൽ ഉണ്ടാകും.

   കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച്‌ ചട്ടങ്ങള്‍ ചേർത്തിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്കും വൈദ്യുതി വിതരണ കമ്പനികൾക്കുമുള്ള നിർദേശങ്ങൾ ചട്ടത്തിലുണ്ട്. അന്തിരൂപമായ പുതിയ താരിഫ് നയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.

   മുന്നറിയിപ്പ് നൽകാതെ വൈദ്യുതി മുടങ്ങുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കും. ഇത്തരത്തിലുള്ള നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരും. അടുത്ത ബില്‍ അടയ്ക്കുമ്ബോള്‍ ആ തുക കുറച്ച്‌ ബാക്കി പണം അടച്ചാല്‍ മതി.
   You may also like:Unique Village|ഉപ്പ് ഒഴികെ മറ്റെല്ലാം സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിക്കുന്നു; കാടിനെ അറിഞ്ഞ് കാടിന്റെ മക്കളുടെ ഗ്രാമം [NEWS]കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു [NEWS] കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ [NEWS]
   പുതിയ താരിഫ് നയവും ഇലക്‌ട്രിസിറ്റി ആക്ടും നിലവിൽ വരുന്നതോടെ രാജ്യത്തെ വൈദ്യുതി വിതരണം മത്സരാധിഷ്ഠിതമാകുമെന്നും ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുമെന്ന് ഊർജമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
   Published by:Anuraj GR
   First published:
   )}