നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മമതക്കൊപ്പം ധര്‍ണയിൽ പങ്കെടുത്ത IPS ഉദ്യോഗസ്ഥർക്ക് പണികൊടുക്കാനുറച്ച് കേന്ദ്രസർക്കാർ

    മമതക്കൊപ്പം ധര്‍ണയിൽ പങ്കെടുത്ത IPS ഉദ്യോഗസ്ഥർക്ക് പണികൊടുക്കാനുറച്ച് കേന്ദ്രസർക്കാർ

    സിബിഐക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 5 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: സിബിഐ സംഘം പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയതിൽ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സിബിഐക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 5 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ഇവരുടെ മെഡലുകള്‍ പിന്‍വലിക്കുന്ന കാര്യവും മന്ത്രാലയം പരിഗണിക്കുന്നതായാണ് വിവരം. ഇവരുടെ പേരുകള്‍ പരിഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കും. നിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വീസില്‍ നിയമിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

      ബംഗാള്‍ ഡിജിപി വീരേന്ദ്ര, എഡിജിപി വിനീത് കുമാര്‍ ഗോയല്‍, എജിപി അനൂജ് ശര്‍മ, പൊലീസ് കമ്മീഷണര്‍ ഗ്യാന്‍വന്ത് സിംഗ്, എസിപി സുപ്രിതം ദര്‍ക്കര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ശാരദാ, റോസ്‌വാലി ചിട്ടിത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഈ മാസം നാലിനാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ധര്‍ണ നടത്തിയത്. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്. രാജീവ് കുമാര്‍ സിബിഐ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ മമതയ്‌ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്തത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. അതേസമയം പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തില്‍നിന്ന് കത്തൊന്നും ലഭിച്ചിട്ടില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
      First published:
      )}