പ്രവാസികളെ തിരികെ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ രാജ്യം; സംസ്ഥാനങ്ങൾക്ക് കത്തയച്ചു

കേന്ദ്ര വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു

News18 Malayalam | news18india
Updated: April 25, 2020, 12:52 PM IST
പ്രവാസികളെ തിരികെ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ രാജ്യം; സംസ്ഥാനങ്ങൾക്ക് കത്തയച്ചു
news18
  • Share this:
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനതിന്റെ ഭാഗമായി വ്യോമ‌ഗതാഗതം നിര്‍ത്തലാക്കിയതോടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും ആരാഞ്ഞു കൊണ്ടാണ് കത്തയച്ചത്. വിശദ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. അതേസമയം വിദേശകാര്യമന്ത്രാലയം പ്രവാസികളുടെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെയും കണക്കുകള്‍ എംബസി മുഖാന്തരം ശേഖരിച്ചിട്ടുണ്ട്.

BEST PERFORMING STORIES:COVID 19| ഇന്ത്യയിൽ വൈറസ് അതിവേഗം പടരുന്ന 7 സംസ്ഥാനങ്ങൾ ഇവയൊക്കെ; മുന്നിൽ ഗുജറാത്ത്[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
ഈ കണക്കുകള്‍ കൂടി അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര നീക്കം. കേരളത്തിലെ പ്രവാസികളെ സ്വീകരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായിവിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളുടെ നടപടികൂടി കണക്കിലെടുത്താവും കേന്ദ്ര നിലപാട്.
First published: April 25, 2020, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading