• HOME
  • »
  • NEWS
  • »
  • india
  • »
  • തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ

തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ

സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പുനഃസ്ഥാപിക്കുന്ന കാര്യത്തിന് മുൻഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  • Last Updated :
  • Share this:
    നിയമസഭാ തിരഞ്ഞെടുപ്പുകൾ (Assembly Elections) കഴിഞ്ഞ പശ്ചാത്തലത്തില്‍, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ (Covid Vaccination Certificate) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) ചിത്രം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ (Central Government) ആലോചിക്കുന്നത്.

    തിരഞ്ഞെടുപ്പ് കാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലായിരുന്നു ഉത്തർ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.

    തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പുനഃസ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ താത്പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പുനഃസ്ഥാപിക്കുന്ന കാര്യത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയാതായി പിടിഐ റിപ്പോർട്ട് ചെയ്തു.

    Also read- Yogi Adityanath 2.0| യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കെ പി മൗര്യയും പ്രജേഷ് പഥക്കും ഉപമുഖ്യമന്ത്രിമാർ

    AAP Punjab | എത്ര തവണ ജയിച്ചാലും ഇനി ഒറ്റ പെന്‍ഷന്‍; പഞ്ചാബില്‍ MLA പെന്‍ഷന്‍ വെട്ടിക്കുറച്ചു

    ചണ്ഡീഗഢ്: പഞ്ചാബില്‍(Punjab) ഇനി മുതല്‍ എംഎല്‍എമാര്‍ക്ക് ഒരു ടേമിന് മാത്രമേ പെന്‍ഷന്‍(Pension) നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. നിലവില്‍ ആയിരത്തിലേറെ കോടി രൂപയാണ് മുന്‍ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ചെലവഴിക്കുന്നത്. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധരണക്കാര്‍ക്കായി മാറ്റിവെയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പറയുന്നു.

    മുന്‍ എംഎല്‍എമാര്‍ അവര്‍ രണ്ടു തവണയോ അതില്‍ കൂടുതല്‍ തവണയോ ജയിച്ചവര്‍ ആയാലും ഒരു തവണത്തേക്ക് മാത്രമേ പെന്‍ഷന്‍ നല്‍കൂ. പലതവണ എംഎല്‍എ ആയവര്‍ പിന്നീട് എംപിയായി അതിനൊപ്പം എംഎല്‍എ പെന്‍ഷന്‍ കൂടി വാങ്ങുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുകയാണെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു.

    Also read- Free Ration Plan | ലോക്ക‍്‍ഡൗണിന് രണ്ട് വ‍ർഷം; കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്താക്കളായത് 80 കോടി ജനങ്ങൾ

    പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുന്‍ എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ മാസം തോറും പെന്‍ഷന്‍ ലഭിക്കും. പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി. ഓരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്‍ഷന്‍ വാങ്ങുന്നവരും പഞ്ചാബിലുണ്ട്.

    എംഎല്‍എ പെന്‍ഷന്‍ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഒരു എംഎല്‍എ, ഒരു പെന്‍ഷന്‍' എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ തന്നെ എഎപി ആവശ്യപ്പെട്ടിരുന്നു.
    Published by:Naveen
    First published: