HOME » NEWS » India » CENTRE STARTS PROCEEDURES FOR AIR INDIA PRIVATISATION TV KPA

എയർ ഇന്ത്യ സ്വകാര്യവത്കരണം: തുടർനടപടികൾ ആരംഭിച്ച് കേന്ദ്രം

100 ശതമാനം ഓഹരികളും വിൽക്കുന്നതിനായി കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ചു.

News18 Malayalam | news18
Updated: January 27, 2020, 11:38 AM IST
എയർ ഇന്ത്യ  സ്വകാര്യവത്കരണം: തുടർനടപടികൾ ആരംഭിച്ച് കേന്ദ്രം
File photo of an Air India aircraft. (AFP)
  • News18
  • Last Updated: January 27, 2020, 11:38 AM IST
  • Share this:
ന്യൂഡൽഹി: ബിപിസിഎൽ അടക്കം  പൊതുമേഖലാസ്ഥാപനങ്ങൾ  സ്വകാര്യവൽക്കരിക്കുന്നതിനെതിരെ  ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ വിൽക്കാൻ കേന്ദ്രസർക്കാർ നട പടികൾ ആരംഭിച്ചത്.

100 ശതമാനം ഓഹരികളും വിൽക്കുന്നതിനായി അറിയിച്ചു കൊണ്ട് കേന്ദ്ര സർക്കാർ താൽപര്യപത്രം വിളിച്ചു. മാനേജ്മെന്റ് നടത്തിപ്പ് അടക്കം പൂർണമായും സ്വാകാര്യവത്ക്കരിക്കുകയാണ്.  മാർച്ച് 17 ആണ് ടെൻഡർ നൽകാനുള്ള അവസാന തീയതി. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് നിലവിൽ അറുപതിനായിരം കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ട്.

Also Read-'ഡൽഹിയെ ലോകോത്തര നിലവാരത്തിലെത്തിച്ചില്ലെങ്കിൽ എന്റെ ചെവിക്ക് പിടിച്ചോളു': വാഗ്ദാനവുമായി അമിത് ഷാ

പ്രതിമാസം 225 കോടി രൂപ വായ്പ പലിശയായി  നല്‍കേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ഇന്ത്യ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 2011- 2012 മുതൽ കടുത്ത പ്രതിസന്ധിയിലായ എയർ ഇന്ത്യയിൽ 2019  ഡിസംബര്‍  വരെ  30520 കോടി രൂപ നിക്ഷേപിച്ചിരുന്നു.വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായും ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട്. ജീവനക്കാരുടെ ശമ്പളവും വൈകിയാണ് നല്‍കുന്നത്. അന്‍പതുകോടി രൂപ ശമ്പളക്കുടിശ്ശികയുണ്ടെന്ന് കാണിച്ച്  പൈലറ്റുമാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് എന്നിവര്‍ എയര്‍ ഇന്ത്യ വാങ്ങുന്നതിനായി കേന്ദ്ര സർക്കാരുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു..
Youtube Video
First published: January 27, 2020, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories