വൈദ്യുത മീറ്ററുകൾ പ്രീ-പെയ്ഡ് ആകുന്നു

news18india
Updated: December 25, 2018, 10:57 AM IST
വൈദ്യുത മീറ്ററുകൾ പ്രീ-പെയ്ഡ് ആകുന്നു
  • News18 India
  • Last Updated: December 25, 2018, 10:57 AM IST
  • Share this:
ന്യൂഡൽഹി : രാജ്യമൊട്ടാകെ പ്രീ-പെയ്ഡ് വൈദ്യുത മീറ്ററുകൾ ഏർപ്പെടുത്താൻ നീക്കം. പ്രീ-പെയ്ഡ് സിം കാർഡിന്റെ മാതൃകയിൽ ആവശ്യാനുസരണം മാത്രം റീച്ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം അടുത്ത ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാനാണ് നീക്കം. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ മീറ്ററുകളും പ്രീ-പെയ്ഡ് ആക്കാനാണ് തീരുമാനം.

Also Read-'കാവൽക്കാരൻ കള്ളനാണ്';മോദിയെ കടന്നാക്രമിച്ച് ശിവസേന

വൈദ്യുത മീറ്റർ പ്രീ-പെയ്ഡായാൽ മാസം തോറും നൽകേണ്ട നിശ്ചിത തുക നൽകേണ്ടി വരില്ല. പകരം വൈദ്യുതി ഉപയോഗിച്ച ദിവസങ്ങൾക്കോ മണിക്കൂറുകൾക്കോ ഉള്ള നിരക്ക് മാത്രം നൽകിയാൽ മതി.പാവപ്പെട്ട ഉപഭോക്താക്കൾക്ക് ഇത് മൂലം സാമ്പത്തികലാഭം ഉണ്ടാകുമെന്നാണ് സർക്കാർ വാദം. പ്രീ-പെയ്ഡ് ആയതിനാൽ കമ്പനികൾക്കും പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല.

Also Read-ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ-റോഡ് പാലം 'ബോഗി ബീൽ' ഇന്ന് തുറക്കും

ഉയർന്ന നിരക്ക് സംബന്ധിച്ച പരാതികളും, ബില്ലുകൾ കൃത്യമായി വിതരണം ചെയ്യാനുള്ള തടസവുമെല്ലാം കണക്കിലെടുത്താണ് സർക്കാരിന്റെ പുതിയ നീക്കം. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം വൈകാതെ തന്നെ സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ.സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

മീറ്റർ പ്രീ-പെയ്ഡാക്കിയാലും സബ്സിഡിയിൽ മാറ്റമില്ല. സബ്സിഡി തുക സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം.സബ്സിഡി തുക സംസ്ഥാന സര്‍ക്കാരുകൾ വൈദ്യുതി കമ്പനികൾക്ക് നൽകണം.

First published: December 25, 2018, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading