HOME » NEWS » India » CENTRE TO SET UP BBC WORLD LIKE CHANNEL

ലോകവാർത്തകളിൽ ഇന്ത്യയുടെ ശബ്ദം; ബിബിസി മാതൃകയിൽ ചാനൽ ആരംഭിക്കാൻ കേന്ദ്രം

അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടും ആഭ്യന്തര വിഷയങ്ങളിൽ രാജ്യത്തിന്റെ വീക്ഷണകോണിലൂടെയുമായിരിക്കും വാർത്ത അവതരിപ്പിക്കുക.

News18 Malayalam | news18-malayalam
Updated: May 21, 2021, 10:59 AM IST
ലോകവാർത്തകളിൽ ഇന്ത്യയുടെ ശബ്ദം; ബിബിസി മാതൃകയിൽ ചാനൽ ആരംഭിക്കാൻ കേന്ദ്രം
Prakash Javadekar, Minister for Information and Broadcasting.
  • Share this:
ന്യൂഡൽഹി: ആഭ്യന്തര-അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യൻ ശബ്ദമാകാൻ പുതിയ ചാനൽ തുടങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. ബിബിസി മാതൃകയിൽ ഡിഡി ഇന്റർനാഷണൽ എന്ന പേരിൽ ചാനൽ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാകുന്ന ചാനൽ തുടങ്ങുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ കണ്‍സള്‍ട്ടന്റ്‌ സഹായം തേടിയിരിക്കുകയാണ് പ്രസാർ ഭാരതി. ഇതിനായി ടെൻഡർ വിജ്ഞാപനം തയ്യാറായി. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടും ആഭ്യന്തര വിഷയങ്ങളിൽ രാജ്യത്തിന്റെ വീക്ഷണകോണിലൂടെയുമായിരിക്കും വാർത്ത അവതരിപ്പിക്കുക.

You may also like:ആ പന്തൽ പൊളിക്കുന്നില്ലെന്ന് സർക്കാർ; നടപടിയിൽ അന്തംവിടുന്നത് 'ഇതെന്താ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റാണോ' എന്ന് ട്രോളിയവർ

പുതിയ ഡിഡി ഇന്റർനാഷണൽ ചാനൽ ബിബിസി വേൾഡ് പോലുള്ള ഒരു ആഗോള ചാനലാണ് ലക്ഷ്യമിടുന്നതെന്നും ഇത് ഇന്ത്യൻ പ്രവാസികൾ മാത്രമല്ല, ആഗോള പ്രേക്ഷകരും കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രസാർ ഭാരതി വൃത്തങ്ങൾ അറിയിച്ചു.

24 മണിക്കൂർ നീളുന്ന ലോകസർവീസ് സ്ട്രീമുകൾ തുടങ്ങുന്നതിനുള്ള മാർഗരേഖ ഒരുക്കുന്ന ചുമതല കൺസൽട്ടൻസികൾക്ക് നൽകി. ദൂരദര്‍ശന് ആഗോളതലത്തില്‍ സാന്നിധ്യം അറിയിക്കുന്നതിനും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഡിഡി ഇന്റർനാഷണൽ ചാനല്‍ വിഭാവനം ചെയ്യുന്നതെന്ന് താല്പര്യപത്രത്തില്‍ പറയുന്നു.
Published by: Naseeba TC
First published: May 21, 2021, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories