അയോധ്യ കേസിൽ സമ്മർദ്ദം ശക്തമാക്കി കേന്ദ്രം

News18 Malayalam
Updated: December 26, 2018, 11:15 AM IST
അയോധ്യ കേസിൽ സമ്മർദ്ദം ശക്തമാക്കി കേന്ദ്രം
അയോധ്യ
  • Share this:
ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സമ്മർദ്ദം ശക്തമാക്കി കേന്ദ്രം. കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല കേസ് വേഗത്തിൽ തീർപ്പാക്കിയത് പോലെ എന്തുകൊണ്ട് ഇതു കഴിയുന്നില്ലെന്നും മന്ത്രി ചോദിച്ചു. കേസ് തിടുക്കത്തിൽ തീർപ്പാക്കരുതെന്നും എല്ലാ രേഖകളും പരിശോധിക്കണമെന്നും ബാബറി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദുത്വ അജണ്ടയ്ക്ക് ബിജെപി പ്രാധാന്യം നൽകണമെന്ന് ആർ എസ്എസ് മുഖപ്രസിദ്ധീകരണമായ ഓർഗനൈസർ ലേഖനമെഴുതി. കേസിൽ പെട്ടെന്ന് വിധി വരുന്നതിനായി ഭൂമി തർക്ക കേസിലെ വാദം എല്ലാ ദിവസവും തുടർച്ചയായി കേൾക്കണമെന്ന് മറ്റൊരു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അയോധ്യ കേസ് ഉടൻ പരിഗണിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം ഒക്ടോബറിൽ സുപ്രീം കോടതി തള്ളിയിരുന്നു. 100 വർ‌ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യുപി സർക്കാർ വാദം.

 

മോദിയെത്തും; ആൻഡമാനിലെ മൂന്ന് ദ്വീപുകളുടെ പേരുമാറും

ഹൈന്ദവ സംഘടനകൾ രാമക്ഷേത്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് ഉള്ളിൽ ഇതേ ആവശ്യം ശക്തമാണ്.

ദമ്മാജ് സലഫിസം മലയാളികളെ ഐഎസിൽ എത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ

തർക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, റാം ലല്ല എന്നിവയ്ക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു കോടതി വിധി. ഇതിനെതിരായ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
First published: December 26, 2018, 10:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading