• HOME
 • »
 • NEWS
 • »
 • india
 • »
 • വാതുവയ്പ്പ് പരസ്യങ്ങള്‍ നൽകരുത്: ചാനലുകൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

വാതുവയ്പ്പ് പരസ്യങ്ങള്‍ നൽകരുത്: ചാനലുകൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

നിർദ്ദേശം ലംഘിച്ച് ഇത്തരം പരസ്യങ്ങൾ നൽകിയാൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം ടിവി ചാനലുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും മുന്നറിയിപ്പ് നൽകി.

 • Last Updated :
 • Share this:
  വാർത്താ വെബ്‌സൈറ്റുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾ എന്നിവ വാതുവയ്പ്പ് സൈറ്റുകളുടെ പരസ്യങ്ങൾ നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നിറിയിപ്പ്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തിങ്കളാഴ്ച ആണ് ഇക്കാര്യം അറിയിച്ചത്. ഈ നിർദ്ദേശം ലംഘിച്ച് ഇത്തരം പരസ്യങ്ങൾ നൽകിയാൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം ടിവി ചാനലുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും മുന്നറിയിപ്പ് നൽകി. ഏതാനും ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

  ഓണ്‍ലൈന്‍ ഓഫ്ഷോര്‍ വാതുവയ്പ്പ് പ്ലാറ്റ്ഫോമുകള്‍ അല്ലെങ്കില്‍ അവരെ പ്രതിനിധീകരിക്കുന്ന ന്യൂസ് വെബ്സൈറ്റുകളുടെ പരസ്യങ്ങള്‍ എന്നിവ ഒഴിവാക്കണം എന്ന് സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാതുവയ്പ്പും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളിൽ പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കാര്യമായ സാമൂഹിക-സാമ്പത്തിക അപകടസാധ്യതകൾ സൃഷ്ടിക്കുന്നതിനാലുമാണ് ഈ നിർദ്ദേശം നൽകിയതെന്നും മന്ത്രാലയം അറിയിച്ചു.

  Also Read-ബാറ്ററിയും ഇന്ധനവും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാക്കിയെന്ന് ISRO

  അതേസമയം ഡിജിറ്റൽ മീഡിയയിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും വാതുവയ്പ്പ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും വാർത്തകളും നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നിർദ്ദേശം പുറപ്പെടുവിക്കുകയും അത്തരം പരസ്യങ്ങൾ ഇന്ത്യയിലെ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്നതായിരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ചില ഓൺലൈൻ ചൂതാട്ട അല്ലെങ്കിൽ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ സ്വയം പരസ്യം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വാർത്ത വെബ്സൈറ്റുകളെ അതിനായി ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

  ബന്ധപ്പെട്ട വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളും അവയുമായി ബന്ധപ്പെട്ട വാർത്താ വെബ്‌സൈറ്റുകളും ഇന്ത്യൻ നിയമം അനുസരിച്ച് നിയമപരമായി പ്രവർത്തിക്കുന്നതോ രജിസ്റ്റർ ചെയ്തിട്ടുള്ളതോ അല്ല. ഓൺലൈൻ ഓഫ്‌ഷോർ വാതുവയ്‌പ്പ് പ്ലാറ്റ്‌ഫോമുകൾ പരസ്യത്തിലൂടെയും വാർത്തകളിലൂടെ വാതുവയ്‌പ്പും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രൊഫഷണൽ സ്‌പോർട്‌സ് ബ്ലോഗുകളായും സ്‌പോർട്‌സ് ന്യൂസ് വെബ്‌സൈറ്റുകളായും പരസ്യം ചെയ്യുന്നതായും ഉപഭോക്തൃകാര്യ വകുപ്പും അറിയിച്ചിട്ടുണ്ട്. അതിനാൽ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇത് ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഡിജിറ്റൽ മീഡിയയിലോ ടിവി ചാനലുകളിലോ ഇത്തരം പരസ്യങ്ങൾ ഇനി മുതൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

  Also Read-വോട്ടിന് സമ്മാനം നൽകുന്ന രാഷ്ട്രീയക്കാർ എന്തുകൊണ്ട് സാനിറ്ററിപാഡ് നൽകുന്നില്ല? ഐഎഎസ് ഉദ്യോഗസ്ഥയോട് വിദ്യാർത്ഥിനി

  അതേസമയം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിരുദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് അനുമതിയക്കായി ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറും. ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ടങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ അധ്യക്ഷതയില്‍ ചട്ടക്കൂട് തയ്യാറാക്കിയത്. ജൂണ്‍ 27നു സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കരട് ഓര്‍ഡിനന്‍സ് തയാറാക്കിയിരുന്നു.
  Published by:Jayesh Krishnan
  First published: