നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സ്ത്രീയെ ആക്രമിച്ചു മാല പൊട്ടിച്ചു; തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പോലീസ് വെടിവച്ച് കൊന്നു

    സ്ത്രീയെ ആക്രമിച്ചു മാല പൊട്ടിച്ചു; തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പോലീസ് വെടിവച്ച് കൊന്നു

    ഇതിനിടെ സ്ത്രീയുടെ ബഹളം കേട്ട് അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടിയിരുന്നു

    • Share this:
      ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സ്ത്രീയെ ആക്രമിച്ച് മാലപൊട്ടിക്കുകയും തോക്കുമായി വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്.

      കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55കാരിയായ സ്ത്രീയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയും അവരുടെ കഴുത്തിലെ ഏഴുപവന്റെ മാല പൊട്ടിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീയുടെ ബഹളം കേട്ട് അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടിയിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ ശ്രമിച്ചപ്പോള്‍ മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവയ്ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

      ഇതിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇവര്‍ക്ക് പിന്നാലെ പോയ പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി മനസിലാക്കുകയും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. മൂന്നുറിലേറെ പൊലീസുകാരാണ് കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച് അക്രമികളെ പിടികൂടാനായി തിരഞ്ഞത്.

      അക്രമികളെ കണ്ടെത്തിയ പോലീസ് അടുത്തേക്ക് ചെന്നപ്പോള്‍ മുര്‍ത്താസ് വെടിവയ്ക്കുകയായിരുന്നു. തിരിച്ചു നടത്തിയ വെടിവയ്പ്പിലാണ് മുന്‍ത്താസ് കൊല്ലപ്പെട്ടത്. മൂര്‍ത്താസിനോടൊപ്പം ഉണ്ടായിരുന്ന അക്തര്‍ പൊലീസ് പിടിയിലായി എന്നാണ് സൂചന.

      സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാവുമെന്നറിയിച്ച പോലീസ് ജാര്‍ഖണ്ഡില്‍ നിന്നാണ് ഇവര്‍ തോക്ക് വാങ്ങിയത് എന്നാണ് പറയുന്നത്.

      വസ്ത്രത്തിൽ രഹസ്യ അറകളുണ്ടാക്കി 21 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

      പാലക്കാട്: വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിലായി. മഹാരാഷ്ട്ര സോലാങ്കൂര്‍ സ്വദേശിയായ വാണ്ടുരംഗ് എന്നയാളാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇരുപത്തി ഒന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ഇയാളില്‍ നിന്നും പിടിച്ചത്.

      വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കിയായിരുന്നു കുഴൽപ്പണം കടത്താന്‍ വാണ്ടുരംഗ് ശ്രമിച്ചത്. ട്രെയിനില്‍ ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ കുഴൽപ്പണം കടത്താന്‍ ശ്രമിച്ചത്. റെയിൽവേ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയവും ആർപിഎഫിനുണ്ട്.
      Published by:Karthika M
      First published:
      )}