നിയമംലംഘിച്ചാൽ കോവിഡ് രോഗി ആയാലും കുടുങ്ങും; പിടികൂടാൻ പുതിയ സൂത്രവുമായി പഞ്ചാബ് പൊലീസ്

Punjab Police nabs the people | ഈ ഉപകരണം ഉപയോഗിച്ച് റോഡിൽ നിയമം ലംഘിച്ച് വരുന്നവരെ സമ്പർക്കം കൂടാതെ തന്നെ കസ്റ്റഡിയിലെടുക്കാൻ സാധിക്കും.

News18 Malayalam | news18-malayalam
Updated: April 27, 2020, 4:30 PM IST
നിയമംലംഘിച്ചാൽ കോവിഡ് രോഗി ആയാലും കുടുങ്ങും; പിടികൂടാൻ പുതിയ സൂത്രവുമായി പഞ്ചാബ് പൊലീസ്
punjab police-device
  • Share this:
ചണ്ടിഗഢ്: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌൺ തുടരുന്നു. കർശനമായാണ് ലോക്ക്ഡൌൺ നടപ്പാക്കുന്നതെങ്കിലും ചില സ്ഥലങ്ങളിലെങ്കിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാര്യമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. ഈ ഘട്ടത്തിൽ നിയമലംഘകരെ പിടികൂടുന്നതിലും പൊലീസ് അധികൃതർ ജാഗ്രത പാലിക്കേണ്ടതുണ്ട്. പിടികൂടുന്നയാൾ കോവിഡ് ബാധിതനാണെങ്കിൽ പൊലീസുകാരിലേക്ക് രോഗം എത്തിപ്പെടാൻ മറ്റൊരു കാരണം വേണ്ട. ഏതായാലും ഈ പ്രശ്നത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് പൊലീസ്.

നിയമലംഘകരെ സമ്പർക്കരഹിതമായി പിടകൂടുന്നതിന് ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് പഞ്ചാബ് പൊലീസ്. ഇതുപയോഗിച്ച് റോഡിൽ നിയമം ലംഘിച്ച് വരുന്നവരുമായി സമ്പർക്കം കൂടാതെ തന്നെ കസ്റ്റഡിയിലെടുക്കാൻ സാധിക്കും. ക്വാറന്‍റൈനിൽ വിടേണ്ടവരാണെങ്കിൽ സുരക്ഷിതമായി തന്നെ അവിടേക്ക് മാറ്റാനും കഴിയും.

BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]
ഈ ഉപകരണം ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ പഞ്ചാബ് പൊലീസ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. പിടികൂടേണ്ടവരെ ഉപകരണം ഉപയോഗിച്ച് ലോക്ക് ചെയ്തു വാഹനത്തിലേക്ക് മാറ്റാൻ സാധിക്കും. കോവിഡ് ഭീഷണിയെ തുടർന്ന് ട്രക്ക്, ലോറി പോലെയുള്ള വാഹനങ്ങളിലേക്കാണ് പിടികൂടുന്നവരെ മാറ്റുന്നത്.
Published by: Anuraj GR
First published: April 27, 2020, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading