വിവിപാറ്റ്: 50% രസീത് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വി വി പിറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു

news18
Updated: April 14, 2019, 3:36 PM IST
വിവിപാറ്റ്: 50% രസീത് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും
chandrababu naidu_sibal_singhvi.02
  • News18
  • Last Updated: April 14, 2019, 3:36 PM IST
  • Share this:
ന്യൂഡൽഹി: അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. 21 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗമാണ് പുനഃപരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചത്.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വിപി പാറ്റ് രസീതുകള്‍ എണ്ണാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം.. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വി വി പിറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കാന്‍ യോഗം തീരുമാനിച്ചു. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കും.

'പ്രചാരണത്തില്‍ പാളിച്ചയില്ല; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍': കെ.സി വേണുഗോപാല്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ബി.ജെപി ഒഴികെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷീന് എതിരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്, എ എ പി , എസ് പി, സി പി ഐ, ബി എസ് പി എന്നിവ ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുത്തു.
First published: April 14, 2019, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading