• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒരുമിച്ച് ചേരുമെന്ന് ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒരുമിച്ച് ചേരുമെന്ന് ചന്ദ്രബാബു നായിഡു

സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് രണ്ടുദിവസം കഴിയുമ്പോഴാണ് ചന്ദ്രബാബു നായിഡു കമ്മീഷനെതിരെ രംഗത്തെത്തിയത്.

ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

  • Last Updated :
  • Share this:
    വിജയവാഡ: തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ യോഗം ചേരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒരുമിച്ചിരുന്ന പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്ന കാര്യം ചർച്ച ചെയ്യും. തനിക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

    തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങൾ കൂടി കഴിയാനുണ്ട്. അത് കൂടി കഴിഞ്ഞതിനു ശേഷം പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കും. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ചന്ദ്രബാബു നായിഡു ഇങ്ങനെ പറഞ്ഞത്.

    അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ചന്ദ്രബാബു നായിഡു രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അവർ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ പിന്തുടരുകയാണെന്നാണ്. എന്നാൽ, പ്രധാനമന്ത്രി തന്നെ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് രണ്ടുദിവസം കഴിയുമ്പോഴാണ് ചന്ദ്രബാബു നായിഡു കമ്മീഷനെതിരെ രംഗത്തെത്തിയത്.

    മസൂദ് അസറിനെ ബി.ജെ.പി അതിഥിയായി സത്കരിച്ചു; ഇപ്പോൾ അയാളുടെ പേരിൽ വോട്ട് ചോദിക്കുന്നു: മായാവതി

    വിവിധ അവസരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് എം.പി സുഷ്മിത ദേവ് പരാതി നൽകിയിരുന്നു. ഈ പരാതിയെ തുടർന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.

    First published: