നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ; ആന്ധ്രയിൽ സംഘർഷാവസ്ഥ: ഗുണ്ടൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ; ആന്ധ്രയിൽ സംഘർഷാവസ്ഥ: ഗുണ്ടൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  നായിഡുവിന്റെ മകന്‍ മകൻ നാരാ ലോകേഷ് ഉൾപ്പെടെ മറ്റനവധി റ്റിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്.

  Chandrababu-Naidu-and-son

  Chandrababu-Naidu-and-son

  • News18
  • Last Updated :
  • Share this:
   അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു വീട്ടു തടങ്കലിൽ. ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ ഇന്ന് റ്റിഡിപി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇത് തടയുന്നതിന്റെ ഭാഗമായാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കിയതെന്നാണ് സൂചന.

   Also Read-ചേരിപ്പോര് മടുത്തു: നടി ഊർമിള മതോണ്ഡ്കർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

   ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് തങ്ങളുടെ പ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുന്ന എന്നു കാട്ടിയാണ് റ്റിഡിപി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ സർക്കാർ അധികാരത്തിലെത്തി നൂറ് ദിവസത്തിനിടെ തങ്ങളുടെ എട്ടോളം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് റ്റിഡിപി ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ടുള്ള റാലി ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

   Also Read-കശ്മീർ ഇന്ത്യയു‌ടെ ഭാഗമെന്ന് അംഗീകരിച്ച് പാക് വിദേശകാര്യമന്ത്രി

   പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചിരിക്കുന്ന സാഹചര്യത്തിൽ 12 മണിക്കൂർ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗുണ്ടൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ കൂടുതൽ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

   First published: