news18india
Updated: November 24, 2018, 2:44 PM IST
അമരാവതി: മുത്തശ്ശൻ മുഖ്യമന്ത്രിയാണ്, പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. മുത്തശ്ശന്റെ സമ്പാദ്യത്തേക്കാൾ ആറിരട്ടി സമ്പാദ്യമാണ് മൂന്നു വയസുള്ള കൊച്ചുമകന്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് ഈ മുത്തശ്ശൻ. അദ്ദേഹത്തിന്റെ സമ്പാദ്യം എല്ലാം കൂടി 2.99 കോടി രൂപ വരും. എന്നാൽ, അദ്ദേഹത്തിന്റെ മൂന്നുവയസുള്ള കൊച്ചുമകൻ നര ദേവാൻഷിന്റെ പേരിൽ 18.71 കോടി രൂപയുടെ സമ്പാദ്യമാണ് ഉള്ളത്.
ചന്ദ്രബാബു നായിഡുവിന്റെ മകനും ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയുമായ നര ലോകേഷ് ആണ് ബുധനാഴ്ച കുടുംബത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടത്. ലോകേഷിന്റെ സമ്പാദ്യം കഴിഞ്ഞവർഷം 15.21 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം 21.40 കോടി രൂപയാണ്. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ വരുമാനത്തിൽ 46 ലക്ഷത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.
നിയമസഭ പിരിച്ചുവിട്ടത് കുതിരക്കച്ചവടം തടയാനെന്ന് ജമ്മു കശ്മീർ ഗവർണർ
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ അദ്ദേഹം പണി കഴിപ്പിച്ച പുതിയ വീടിന് കഴിഞ്ഞവർഷം 7.75 കോടി രൂപയായിരുന്നു വില മതിച്ചിരുന്നത്. എന്നാൽ, 8.96 കോടി രൂപയാണ് ഇപ്പോൾ വില മതിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയാണ് കുടുംബത്തിലെ ഏറ്റവും വലിയ ധനിക. 31.01 കോടി രൂപയുടെ സമ്പാദ്യമാണ് ഇവരുടെ പേരിലുള്ളത്. കഴിഞ്ഞവർഷം ഇത് 25. 41 കോടി രൂപ ആയിരുന്നു. അതേസമയം, ബാധ്യത 20.90 കോടി രൂപയിൽ നിന്ന് 22.35 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.
യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എ.എന് രാധാകൃഷ്ണന്
അതേസമയം, ലോകേഷിന്റെ ഭാര്യ ബ്രാഹ്മണിയുടെ സ്വത്തുക്കളിൽ കഴിഞ്ഞവർഷത്തേക്കാൾ കുറവ് ഉണ്ടായിട്ടുണ്ട്. 15.01 കോടിയുടെ സ്വത്തുക്കൾ 7.72 കോടിയായാണ് കുറഞ്ഞത്.
First published:
November 22, 2018, 2:50 PM IST