HOME » NEWS » India »

രാജ്യത്ത് മൂന്നാം മുന്നണിയില്ലെന്ന് ചന്ദ്രബാബു നായിഡു

news18india
Updated: December 6, 2018, 10:47 AM IST
രാജ്യത്ത് മൂന്നാം മുന്നണിയില്ലെന്ന് ചന്ദ്രബാബു നായിഡു
  • Share this:
ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണി എന്നൊരു സംവിധാനമില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. നിലവിലെ സാഹചര്യത്തിൽ മൂന്നാം മുന്നണി എന്നൊരു സംവിധാനം നിലനിൽക്കില്ല. ഒരു ഭാഗത്ത് കോൺഗ്രസും മറുഭാഗത്ത് ബി ജെ പിയുമാണ്. ചില പാർട്ടികൾ മോദിക്ക് എതിരാണെങ്കിൽ മറ്റു ചില പാർട്ടികൾ മോദിയെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയെ മഹാത്തായ ഒരു രാജ്യമാക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. മോദി രാജ്യത്തിനോടുള്ള ഉത്തരവാദിത്തം തള്ളിപ്പറഞ്ഞിരിക്കുകയാണ്. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നുള്ളതാണ് അവരുടെ പ്രധാനപ്രശ്നം. ഡിസംബർ ഏഴിന് നടന്ന തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തെലുഗുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു. അതേസമയം, ആദ്യമായുള്ള സഖ്യപരീക്ഷണം പരാജയമാണെങ്കിൽ ഈ സഖ്യത്തിന് എന്തു സംഭവിക്കുമെന്ന ചോദ്യത്തിനും ചന്ദ്രബാബു നായിഡുവിന് കൃത്യമായ മറുപടിയുണ്ട്. സഖ്യം സമ്പൂർണ വിജയമായിരിക്കും എന്നു തന്നെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പറയുന്നത്.

സഭയിൽ 'ശബരിമല' പോര്; കോൺഗ്രസ് നിലപാട് മറക്കുന്നുവെന്ന് ദേവസ്വംമന്ത്രി

അതേസമയം, തെലങ്കാനയിൽ മഹാസഖ്യം വിജയിക്കുകയാണെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരിക്കും മുഖ്യമന്ത്രിയെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ അധികാരം കൈയടക്കാൻ ചന്ദ്രബാബു നായിഡു ശ്രമിക്കുകയാണെന്ന ടി ആർ എസ് നേതാവ് കെ ചന്ദ്രശേഖർ റാവുവിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കമ്മം ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ ഈ പ്രഖ്യാപനം.

പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം നാലാംദിനവും തുടരുന്നു

പോളിങ് ഏജൻസിയായ സീ വോട്ടർ നടത്തിയ സർവേയിൽ പറയുന്നത് കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള വിശാലസഖ്യം 64 സീറ്റുകൾ തേടി അധികാരത്തിലെത്തുമെന്നാണ്.

First published: December 6, 2018, 10:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories