• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Chandrayaan-2: നിങ്ങൾക്ക് 60 കിലോ ഭാരമുണ്ടോ? എന്നാൽ, ചന്ദ്രനിൽ നിങ്ങൾ വെറും 10 കിലോ മാത്രം

മില്യൺ കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും ചന്ദ്രനിലെ കാൽപ്പാടുകൾ മായില്ലെന്നാണ് പറയുന്നത്

news18
Updated: September 6, 2019, 7:06 PM IST
Chandrayaan-2: നിങ്ങൾക്ക് 60 കിലോ ഭാരമുണ്ടോ? എന്നാൽ, ചന്ദ്രനിൽ നിങ്ങൾ വെറും 10 കിലോ മാത്രം
ചന്ദ്രയാൻ-2, കാർട്ടൂൺ ചിത്രം
  • News18
  • Last Updated: September 6, 2019, 7:06 PM IST IST
  • Share this:
ചന്ദ്രയാൻ - 2, ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കുറച്ച് രസകരമായ കാര്യങ്ങൾ ഉണ്ട്. ചന്ദ്രന്‍റെ വലിപ്പം, ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം, നമ്മൾ ചന്ദ്രനിൽ എത്തിയാൽ എത്ര ഭാരമുണ്ടാകും തുടങ്ങി രസകരമായ കുറച്ച് കാര്യങ്ങൾ അറിയാം.

ചന്ദ്രന്‍റെ വലിപ്പം

ഭൂമിയുടെ വലിപ്പത്തിന്‍റെ നാലിലൊന്ന് മാത്രമാണ് ചന്ദ്രന്‍റെ വലിപ്പം. ചന്ദ്രന്‍റെ വ്യാസം എന്നു പറയുന്നത് 3, 476 കിലോമീറ്റർ ആണ്. എന്നാൽ, ഭൂമിയുടെ വ്യാസം 12, 742 കിലോമീറ്റർ ആണ്.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് 3, 84, 400 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ഒന്നുകൂടി കണക്കാക്കി പറഞ്ഞാൽ ഭൂമിയിൽ നിന്ന് 30 ഭൂമികളുടെ ദൂരം കഴിഞ്ഞാൽ ചന്ദ്രനിലെത്തി.

ചന്ദ്രനിൽ നിങ്ങളുടെ ഭാരം ഒറ്റയടിക്ക് കുറയുംചന്ദ്രനിലെ ഗുരുത്വാകർഷണം എന്നു പറയുന്നത് ഭൂമിയിലെ ഗുരുത്വാകർഷണത്തിന്‍റെ ആറിലൊന്ന് മാത്രമാണ്. തിരിച്ചു പറഞ്ഞാൽ, ചന്ദ്രനിലെ ഗുരുത്വാകർഷണത്തേക്കാൾ ആറിരട്ടി കൂടുതലാണ് ഭൂമിയിലെ ഗുരുത്വാകർഷണം. അതായാത്, ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ വെറും 10 കിലോ മാത്രമായിരിക്കും ഭാരം.

ചന്ദ്രനിലെ മനുഷ്യ കാൽപ്പാടുകൾ

മില്യൺ കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും ചന്ദ്രനിലെ കാൽപ്പാടുകൾ മായില്ലെന്നാണ് പറയുന്നത്. കാരണം, കാൽപ്പാടുകൾ മായ്ക്കാൻ വെള്ളമോ കാറ്റോ ചന്ദ്രനിൽ ഇല്ലെന്നത് തന്നെ കാരണം.

ചന്ദ്രന്‍റെ ഭ്രമണപഥം

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം എല്ലായ്പ്പോഴും ഒരേ ദൂരമായിരിക്കില്ല. കാരണം ചന്ദ്രന്‍റെ ഭ്രമണപഥത്തിന് സ്ഥിരമായ വലയം ഉണ്ടായിരിക്കില്ല എന്നതു തന്നെ.

ഏറ്റവും അകലെ: 252, 088 മൈലുകൾ
ഏറ്റവും അടുത്ത്: 225, 623 മൈലുകൾ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍