Chandrayaan-2: നെഞ്ചിടിപ്പോടെ ഇന്ത്യ; ചന്ദ്രദൗത്യത്തിൽ ഏപ്രിലിൽ പരാജയം രുചിച്ചത് ഇസ്രയേൽ

ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്നവരായി ഒരു കാലത്ത് ലോകം ഇന്ത്യയെ പരിഹസിച്ചിരുന്നു.

news18
Updated: September 6, 2019, 8:38 PM IST
Chandrayaan-2: നെഞ്ചിടിപ്പോടെ ഇന്ത്യ; ചന്ദ്രദൗത്യത്തിൽ ഏപ്രിലിൽ പരാജയം രുചിച്ചത് ഇസ്രയേൽ
ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്നവരായി ഒരു കാലത്ത് ലോകം ഇന്ത്യയെ പരിഹസിച്ചിരുന്നു.
  • News18
  • Last Updated: September 6, 2019, 8:38 PM IST
  • Share this:
ചന്ദ്രന്‍റെ ഇതുവരെ ആരും എത്താത്ത ധ്രുവത്തിൽ സ്വന്തം സാങ്കേതികവിദ്യയുടെ ബലത്തിൽ എത്താൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുക. ഈ വർഷം ഏപ്രിലിലാണ് ഇസ്രയേലിന്‍റെ ചന്ദ്രദൗത്യം പരാജയപ്പെട്ടത്. ഇസ്രയേലിന്‍റെ ബർഷീറ്റ് പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യിക്കാനുള്ള ശ്രമത്തിനിടെ തകരുകയായിരുന്നു. ലോകത്തെ വമ്പൻ രാജ്യങ്ങളിൽ ഒന്നായ ഇസ്രയേലിന്‍റെ ചന്ദ്രദൗത്യം ദയനീയമായി പരാജയപ്പെട്ട് ദിവസങ്ങൾക്കകമാണ് ഇന്ത്യ ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണത്തീയതി നിശ്ചയിച്ചത്. അത് വെറും യാദൃശ്ചികത ആയിരുന്നില്ല. ഇസ്രയേലിന്‍റെ പരാജയത്തിൽ നിന്നടക്കം പാഠങ്ങൾ പഠിച്ചിട്ടാണ് ഐ എസ് ആർ ഓ ചന്ദ്രയാൻ രണ്ടുമായി മുന്നോട്ടുപോയത്. ഇക്കാര്യം ഐ എസ് ആർ ഓ അധ്യക്ഷൻ കെ ശിവൻ തന്നെ സമ്മതിച്ചിട്ടുമുണ്ട്.

ചന്ദ്രയാൻ ദൗത്യത്തിന്‍റെ ശാസ്ത്രലക്ഷ്യങ്ങൾ എന്തുമാകട്ടെ. ചന്ദ്രയാൻ രണ്ടിലൂടെ ഇന്ത്യ ലോകത്തിനു നല്കാൻ ഉദ്ദേശിക്കുന്ന ഒരു സന്ദേശമുണ്ട്. ഇതാ നോക്കൂ, നിങ്ങൾക്കാർക്കും എത്താനാവാത്ത ഒരു ചന്ദ്രധ്രുവത്തിൽ വിജയകരമായി ഇറങ്ങാനുള്ള സാങ്കേതികവിദ്യ ഞങ്ങൾക്കുണ്ട് എന്ന സന്ദേശമാണ് അത്. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യങ്ങളിൽ ഒന്ന് കൂടിയാണ്. 978 കോടി രൂപയാണ് ചന്ദ്രയാൻ പദ്ധതിയുടെ ആകെ ചെലവ്. ഞങ്ങളുടെ കയ്യിൽ ഇത്ര പണമേയുള്ളൂ, എന്നാൽ അതു കൊണ്ടും മഹാത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾക്കും കഴിയുമെന്നു ലോകത്തോട് വിളിച്ചു പറയുകയാണ് ഇതിലൂടെ ഇന്ത്യ.

'ആ 15 മിനിട്ടുകള്‍ നിര്‍ണായകം'; ഐ.എസ്.ആര്‍.ഒ മേധാവി കെ ശിവൻ പറയുന്നു

യു.പി.എ ഭരണകാലത്താണ് ചന്ദ്രയാൻ രണ്ട് അംഗീകരിക്കപ്പെടുന്നത്. അന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ്. റഷ്യൻ സഹകരണത്തോടെ ആയിരുന്നു ചന്ദ്രയാൻ രണ്ട് ആദ്യം ആലോചിച്ചത്. ഇതിനായി 2007ൽ ഐ. എസ്. ആർ. ഓ റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു. റഷ്യക്ക് നിശ്ചിതസമയത്ത് ദൗത്യത്തിൽ വേണ്ടത്ര പങ്കു വഹിക്കാൻ കഴിഞ്ഞില്ല. അതോടെ ഇന്ത്യ റഷ്യയെ ഒഴിവാക്കി മുന്നോട്ടുപോയി. ആരുടേയും സഹായം ഇല്ലാതെ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്ന ഇന്ത്യയുടെ ആത്മവിശ്വാസമായിരുന്നു അത്. ചന്ദ്രയാനിൽ ആകെയുള്ള പതിമൂന്നു ശാസ്ത്രീയ പരീക്ഷണ ഉപകാരണങ്ങളിൽ പന്ത്രണ്ടും ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ്. ചന്ദ്രയാൻ ഒന്നിൽ നാസയുടെ അടക്കം വിദേശ ഏജൻസികളുടെ പരീക്ഷണ ഉപകരണമാണ് ഉണ്ടായിരുന്നത്. ഇത്തവണ അതൊന്നും ഇല്ല. ദൗത്യത്തിന്‍റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ സ്വന്തമാണ്‌.

ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്നവരായി ഒരു കാലത്ത് ലോകം ഇന്ത്യയെ പരിഹസിച്ചിരുന്നു. ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യക്കു മുന്നിൽ ക്യൂ നിൽക്കുകയാണ്. അവരുടെ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ സഹായം ചോദിച്ചു. ബഹിരാകാശരംഗത്തെ വൻ ശക്തിയായ അമേരിക്ക പോലും ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പതിവായി ഇന്ത്യയുടെ സഹായം തേടുന്നു. ഐ എസ് ആർ ഒയുടെ വാണിജ്യവിഭാഗമായ ആൻ‌ട്രിക്സ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 28 വിദേശ രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചത്. 239 വിദേശ ഉപഗ്രഹങ്ങൾ, ഇതിലൂടെ നേടിയത് 6,289 കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ബഹിരാകാശ വകുപ്പിന്‍റെ നിയന്ത്രണത്തിൽ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജൻസിക്കും ഇന്ത്യ രൂപം നൽകി. നമ്മുടെ ബഹിരാകാശ നേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുകയാണ് ലക്‌ഷ്യം.

ചന്ദ്രയാൻ രണ്ട് വിജയിക്കുന്നതോടെ ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ മൂല്യം ഇനിയും ഏറെ ഉയരും. 2020ൽ ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണത്തിൽ നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഉണ്ടാകും. വേണ്ടി വന്നാൽ 400 നാനോ ഉപഗ്രഹങ്ങൾ വരെ ഒറ്റ വിക്ഷേപണത്തിലൂടെ ബഹിരാകാശത്ത് എത്തിക്കാൻ ഐ എസ ആർ ഒയ്ക്ക് ഇന്ന് കഴിയും.
First published: September 6, 2019, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading