• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Chandrayaan-2: നിർണായകമാകുന്നത് ആദ്യത്തെ പതിനഞ്ചു നിമിഷങ്ങൾ; വിക്രം ലാൻഡറിനെ ഇറക്കാനുള്ള ശ്രമങ്ങൾ ഒരു മണിയോടെ തുടങ്ങും

മുപ്പത്തഞ്ചു കിലോമീറ്റർ അകലെനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ലാൻഡർ പതിയെ നീങ്ങിത്തുടങ്ങും.

news18
Updated: September 6, 2019, 6:25 PM IST
Chandrayaan-2: നിർണായകമാകുന്നത് ആദ്യത്തെ പതിനഞ്ചു നിമിഷങ്ങൾ; വിക്രം ലാൻഡറിനെ ഇറക്കാനുള്ള ശ്രമങ്ങൾ ഒരു മണിയോടെ തുടങ്ങും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 6, 2019, 6:25 PM IST IST
  • Share this:
ബംഗളൂരു: ചന്ദ്രനെ ഇന്ത്യ തൊടുന്ന വിജയമുഹൂർത്തം ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ രണ്ട് നാളെ പുലർച്ചെ ഇന്ത്യൻ സമയം ഒന്ന് അൻപത്തിയഞ്ചിന് ചന്ദ്രനെ തൊടും. പേടകം ചന്ദ്രനിലിറങ്ങി അഞ്ചര മണിക്കൂർ കഴിഞ്ഞാൽ ആദ്യ ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. ചന്ദ്രോപരിതലത്തിലേക്ക് ലാൻഡർ ഇറങ്ങുന്ന പതിനഞ്ചു നിമിഷങ്ങൾ നിർണായകമാണ്.

വിക്രം ലാൻഡറിനെ വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ശ്രമങ്ങൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങും. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്ന ഭാഗം ലാൻഡറിലെ ക്യാമറകൾ സ്കാൻ ചെയ്യും. ഐ എസ് ആർ ഒയുടെ മിഷൻ കൺട്രോൾ റൂമിലെ നിർദേശം അനുസരിച് ലാൻഡിംഗ് സ്ഥലം തീരുമാനിക്കും.

ചന്ദ്രയാൻ രണ്ട് നാളെ പുലർച്ചെ ചന്ദ്രനിൽ

മുപ്പത്തഞ്ചു കിലോമീറ്റർ അകലെനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ലാൻഡർ പതിയെ നീങ്ങിത്തുടങ്ങും. ലാൻഡറിന്‍റെ നാല് കാലുകളിലും മധ്യത്തിലുമുള്ള ത്രസ്റ്ററുകൾ ഉപയോഗിച്ച് വേഗത കുറച്ചാണ് ലാൻഡിംഗ്. ചന്ദ്രന്‍റെ ആകർഷണബലത്തിന്‍റെ നേരെ എതിർദിശയിൽ ലാൻഡറിലെ ചെറു റോക്കറ്റുകൾ പ്രവർത്തിപ്പിച്ചാണ് വേഗത നിയന്ത്രിക്കുന്നത്. വിക്രം ലാൻഡർ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ മൂന്നു മണിക്കൂറിനു ശേഷമേ പ്രഗ്യാൻ റോവർ പുറത്തേക്കു വരൂ. ലാൻഡിങ്ങിന്‍റെ അഞ്ചര മണിക്കൂറിനു ശേഷം ചന്ദ്രയാനിൽ നിന്നു ചിത്രങ്ങൾ ലഭിച്ചു തുടങ്ങും.

ബംഗളൂരുവിലെ മിഷൻ കൺട്രോൾ റൂമിൽ എഴുപത് കുട്ടികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രനിമിഷം വീക്ഷിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍