• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Chandrayaan-2: ചരിത്രനിമിഷത്തിന് മണിക്കൂറുകൾ മാത്രം; മറികടക്കേണ്ടത് കനത്ത വെല്ലുവിളികൾ

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് വിക്രം ലാൻഡർ ഇറക്കുന്നതിനു മുന്നോടിയായി ഈ മേഖല ലാൻഡറിലെ ക്യാമറകൾ സ്കാൻ ചെയ്യും.

news18
Updated: September 7, 2019, 12:51 AM IST
Chandrayaan-2: ചരിത്രനിമിഷത്തിന് മണിക്കൂറുകൾ മാത്രം; മറികടക്കേണ്ടത് കനത്ത വെല്ലുവിളികൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 7, 2019, 12:51 AM IST IST
  • Share this:
ബംഗളൂരു: ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ഇന്ത്യ കാത്തിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ ചന്ദ്രയാൻ - 2 വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കും. തുടർന്ന് ശനിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇടയിൽ റോവർ പുറത്തിറങ്ങും. ഇങ്ങനെ സംഭവിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വെല്ലുവിളികൾ നിരവധിയാണ്.

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് വിക്രം ലാൻഡർ ഇറക്കുന്നതിനു മുന്നോടിയായി ഈ മേഖല ലാൻഡറിലെ ക്യാമറകൾ സ്കാൻ ചെയ്യും. വിക്രം ലാൻഡർ താഴേക്ക് പോകുമ്പോൾ ബ്രേക്കിംഗ് സംവിധാനങ്ങൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഓർബിറ്റർ വഴി ഐ എസ് ആർ ഒ കേന്ദ്രത്തിലേക്ക് അയയ്ക്കും. അതിനു ശേഷമായിരിക്കും എവിടെ ഏറ്റവും സുരക്ഷിതമായി ലാൻഡ് ചെയ്യാമെന്നത് സംബന്ധിച്ച് തീരുമാനിക്കുക. എന്നാൽ, ലാൻഡറിലെ ക്യാമറകൾക്ക് തകരാർ സംഭവിച്ചാൽ ചിത്രങ്ങൾ ലഭിക്കില്ല.

അതു മാത്രമല്ല, വിക്രം ലാൻഡർ കൃത്യമായ ചെരിവുള്ള പ്രദേശത്ത് തന്നെ വേണം ഇറങ്ങേണ്ടത്. ലാൻഡർ ഇറങ്ങുന്ന സ്ഥലത്തിന് 12 ഡിഗ്രിയിൽ കൂടുതൽ ചെരിവ് വന്നാൽ ലാൻഡർ മറിയും. ലാൻഡറിന്‍റെ നാല് കാലുകളിലും മധ്യത്തിലും ത്രസ്റ്ററുകളുണ്ട് അഥവാ ചെറു റോക്കറ്റുകളുണ്ട്. ലാൻഡറിന്‍റെ ദിശ ക്രമീകരിക്കാനും വേഗം നിയന്ത്രിക്കാനും ഇത് ഉപകരിക്കും. ത്രസ്റ്ററുകൾ ഗുരുത്വബലത്തിനു നേരെ എതിർദിശയിലുള്ള ഊർജം നൽകും. ലാൻഡറിന്‍റെ വേഗം കുറയ്കാൻ ഇത് സഹായിക്കും.

ത്രസ്റ്ററുകളുടെ പ്രവർത്തനം ചിലപ്പോൾ പൊടിപടലങ്ങൾ സൃഷ്ടിച്ചേക്കും. ലാൻഡറിന്‍റെ പ്രവർത്തനം ചിലപ്പോൾ ഇത് തടസപ്പെടുത്തിയേക്കും. ആ സമയത്ത് കാലുകളിലേക്കുള്ള നാല് ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തും. മധ്യത്തിലുള്ള ത്രസ്റ്റർ പൊടി പുറത്തേക്കടിച്ചു കളയുന്നതാണ്. അതിനുശേഷം, ബ്രേക്കിംഗ് വ്യത്യസ്ത രീതിയിൽ പ്രയോഗിച്ച് ആയിരിക്കും ലാൻഡർ ചന്ദ്രന്‍റെ ഉപരിതലത്തിൽ എത്തുക. തുടർന്ന് ലാൻഡറിന്‍റെ കാലുകൾ ഉപരിതലത്തിൽ ഉറപ്പിക്കും. ലാൻഡിങ്ങിനു ശേഷം ഓർബിറ്ററിലേക്കും ഇസ്റോ കേന്ദ്രത്തിലേക്കും വിക്രം സന്ദേശം അയയ്ക്കുക.

ഇതെല്ലാം വിജയകരമായി പൂർത്തിയായാൽ ലാൻഡറിന്‍റെ വാതിൽ പതിയെ തുറന്നു മാറും. രാവിലെ അഞ്ചരയ്ക്കു ആറരയ്ക്കും ഇടയിൽ പ്രഗ്യാൻ റോവർ പുറത്തേക്ക് എത്തു. അതേസമയം, ചന്ദ്രയാൻ-2 ദൗത്യത്തിന് 37 % മാത്രമാണ് വിജയസാധ്യത പറയുന്നത്. സങ്കീർണമായ ഈ ഘട്ടങ്ങൾ മറി കടക്കേണ്ടത് തന്നെയാണ് അതിന് കാരണം. എഞ്ചിൻ തകരാർ വന്നാലും ദൗത്യം പരാജയപ്പെട്ടേക്കാം. ചെറിയൊരു തകരാറോ കൃത്യത ഇല്ലായ്മയോ വന്നാൽ ലാൻഡർ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയേക്കാം.
First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...