LIVE Chandrayaan-2: പൊട്ടിക്കരഞ്ഞ് ISRO ചെയർമാൻ; തോളോട് ചേർത്ത് പ്രധാനമന്ത്രി

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് വിക്രം ലാൻഡർ ഇറക്കുന്നതിനു മുന്നോടിയായി ഈ മേഖല ലാൻഡറിലെ ക്യാമറകൾ സ്കാൻ ചെയ്യും.

  • News18
  • | September 07, 2019, 08:58 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    8:55 (IST)

    ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് മടങ്ങുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ എസ് ആർ ഒ ചെയർമാൻ കെ ശിവനെ ചേർത്തു പിടിച്ചത്. പൊട്ടിക്കരഞ്ഞ കെ ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത്.

    8:48 (IST)
    8:23 (IST)

    'പ്രതിസന്ധികളിൽ നിന്ന് തിരിച്ചു വരുമെന്ന് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നു. കൂടുതൽ ഉയരങ്ങൾ നമുക്ക് കീഴടക്കാനാകും. മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ട്. ദൗത്യ വിജയിക്കാത്തതിൽ നിരാശ വേണ്ട. തിരിച്ചടിയിൽ തളരരുത്. നമ്മൾ ലക്ഷ്യത്തിൽ നിന്ന് പിൻമാറില്ല. രാജ്യം മുഴുവൻ ശാസ്ത്രജ്ഞർക്കൊപ്പമുണ്ട്."

    8:17 (IST)

    രാജ്യം ശാസ്ത്രജ്ഞരെ ഓർത്ത് അഭിമാനിക്കുന്നു. കൂടുതൽ ദൂരം പോകാനുണ്ടെന്നും പ്രധാനമന്ത്രി. പ്രതീക്ഷയുണ്ടെന്നും കഠിനാദ്ധ്വാനം തുടരണമെന്നും പ്രധാനമന്ത്രി,

    8:16 (IST)

    "ഇന്ത്യ നിങ്ങൾക്കൊപ്പമുണ്ട്." - ഐ എസ് ആർ ഒ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

    8:15 (IST)

    നിരാശ വേണ്ടെന്നും രാജ്യം ലക്ഷ്യം നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരോട്. '"ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്; ലക്ഷ്യത്തിൽ നിന്ന് പിൻമാറില്ല. സ്വപ്നം പൂവണിയും. ചില തടങ്ങളുണ്ടായി അതിൽ തളരരുത്. ആത്മവിശ്വാസവും കഠിനപ്രയത്നവും ലക്ഷ്യത്തിൽ എത്തിക്കും."

    8:11 (IST)

    പ്രധാനമന്ത്രി രാജ്യത്തോട്: 

    "ശാസ്ത്രജ്ഞർ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. നിങ്ങളുടെ നിരാശ എനിക്ക് മനസിലാകും, നിങ്ങളുടെ മുഖത്തുനിന്ന് എനിക്കത് വായിച്ചെടുക്കാം."

    8:9 (IST)
    2:7 (IST)
    1:23 (IST)

    ചരിത്രത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐ എസ് ആർ  ഒ സെന്‍ററിലെത്തി - LIVE

    ബംഗളൂരു: രാജ്യത്തെ ശാസ്ത്രലോകത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ലക്ഷ്യത്തിൽ നിന്ന് രാജ്യം പിന്മാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വപ്നം പൂവണിയുക തന്നെ ചെയ്യും. ചില തടങ്ങളുണ്ടായി അതിൽ തളരരുത്.  ആത്മവിശ്വാസവും കഠിനപ്രയന്തവും ലക്ഷ്യത്തിൽ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.