Chandrayaan-2: ചന്ദ്രന്‍റെ പടിവാതിൽക്കൽ എത്തുന്നതിനു മുമ്പ് ചന്ദ്രനെ വലംവെച്ചത് 18 നാൾ

ആറുദിവസം കൊണ്ട് ചന്ദ്രയാൻ - 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തി. ഓഗസ്റ്റ് 20ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ എത്തി.

news18
Updated: September 6, 2019, 8:13 PM IST
Chandrayaan-2: ചന്ദ്രന്‍റെ പടിവാതിൽക്കൽ എത്തുന്നതിനു മുമ്പ് ചന്ദ്രനെ വലംവെച്ചത് 18 നാൾ
chandrayan 2
  • News18
  • Last Updated: September 6, 2019, 8:13 PM IST
  • Share this:
ബംഗളൂരു: ചരിത്രം കുറിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് ചന്ദ്രനെയും ഭൂമിയെയും ദിവസങ്ങൾ വലം വെച്ചാണ് ചന്ദ്രയാൻ -2 ചന്ദ്രനിൽ എത്തുന്നത്. ജി എസ് എൽ വി മാർക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനെ ഭൂമിയിൽ നിന്ന് 167.9 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. തുടർന്ന്, അഞ്ചുതവണ ഭ്രമണപഥമുയർത്തി ഭൂമിയിൽ നിന്ന് അകലെയുള്ള സഞ്ചാരപഥത്തിൽ എത്തിച്ചു.

ചന്ദ്രയാൻ-2 ഭൂമിയെ ചുറ്റിയത് 23 ദിവസമാണ്. ഓഗസ്റ്റ് 14ന് ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസത്തെ പരിക്രമണം ചന്ദ്രയാൻ -2 പൂർത്തിയാക്കി. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള സഞ്ചാരം ആരംഭിച്ചു. ഇതിനെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ എന്നാണ് വിശേഷിപ്പിച്ചത്. അന്ന്, പേടകം ഭൂമിയിൽ നിന്ന് കുറഞ്ഞദൂരമായ 276 കിലോമീറ്ററും കൂടിയ ദൂരമായ 1, 42, 975 കിലോമീറ്ററും ദൂരെയുള്ള ഭ്രമണപഥത്തിൽ ആയിരുന്നു. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടർന്നാണ് ആരംഭിച്ചത്.

'ആ 15 മിനിട്ടുകള്‍ നിര്‍ണായകം'; ഐ.എസ്.ആര്‍.ഒ മേധാവി കെ ശിവൻ പറയുന്നു

ആറുദിവസം കൊണ്ട് ചന്ദ്രയാൻ - 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തി. ഓഗസ്റ്റ് 20ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ എത്തി. ചന്ദ്രന്‍റെ കുറഞ്ഞ ദൂരമായ 114 കിലോമീറ്ററും കൂടിയ ദൂരമായ 18, 072 കിലോമീറ്ററുമുള്ള പഥത്തിലെത്തി. അഞ്ചുതവണ ഭ്രമണപഥം താഴ്ത്തി ചന്ദ്രന്‍റെ അടുത്തെത്തിച്ചു.

സെപ്തംബർ രണ്ടിന് ഓർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ട് യാത്ര തുടങ്ങി. രണ്ടുതവണ ദിശക്രമീകരണം നടത്തിയതിനു ശേഷമാണ് വിക്രം ലാൻഡറിനെ ചന്ദ്രന്‍റെ കുറഞ്ഞ ദൂരമായ 35 കിലോമീറ്റർ അകലെയുള്ള പഥത്തിലെത്തിച്ചത്. പേടകം 18 ദിവസം ചന്ദ്രനെ ചുറ്റി.

First published: September 6, 2019, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading