ന്യൂഡൽഹി: വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ സ്ഥിരീകരിച്ചു. ചന്ദ്രന്‍റെ ഭ്രമണപഥത്തിലുള്ള നാസയുടെ ഉപഗ്രഹമാണ് സെപ്തംബറിൽ ചന്ദ്രോപരിതലത്തിൽ വേർപെട്ടു പോയ ഇന്ത്യയുടെ വിക്രം ലാൻഡർ കണ്ടെത്തിയത്. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഉൾപ്പെടെയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂണാർ ഓർബിറ്റർ ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്.
രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
2019 സെപ്തംബർ ഏഴിനു പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിന്‍റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 ന്‍റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ ഏഴാം തിയതി പുലർച്ചെ 2.18ന് ഇക്കാര്യം അറിയിക്കുകയായിരുന്നു.
അതേസമയം, വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശ്രമം നേരത്തെ ഐ എസ് ആർ ഒ ഉപേക്ഷിച്ചിരുന്നു. വിക്രം ലാൻഡറിന് ഐ എസ് ആർ ഒ കണക്കാക്കിയ കണക്കാക്കിയ ആയുസ് കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.