ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം ആണെങ്കിലും ചന്ദ്രനെക്കുറിച്ചു ഒട്ടേറെ കാര്യങ്ങൾ ഇനിയും ശാസ്ത്രലോകത്തിന് അറിയില്ല. അജ്ഞാതമായ ആ രഹസ്യങ്ങൾ തേടിയാണ് ചന്ദ്രയാൻ രണ്ട് പേടകം ചന്ദ്രനിൽ ഇറങ്ങുന്നത്.
ചന്ദ്രഗോളം ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ അനവധിയാണ്. ചന്ദ്രനെക്കുറിച്ചുള്ള ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ചന്ദ്രയാൻ രണ്ട് പേടകത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ചന്ദ്രനിൽ എത്ര വെള്ളമുണ്ട്? ആ വെള്ളത്തിൽ എവിടെയെങ്കിലും ജീവനുണ്ടോ? ചന്ദ്രനിൽ എന്നെകിലും ജീവൻ ഉണ്ടായിരുന്നുവോ? ചന്ദ്രനിൽ വെള്ളം എവിടെനിന്നു വന്നു? ചന്ദ്രനിലെ ചെറിയ കുലുക്കങ്ങളുടെ കാരണം എന്താണ്? ഇങ്ങനെ ശാസ്ത്രലോകത്തിന് ഇനിയും അജ്ഞാതമായ ഒട്ടേറെ ചോദ്യങ്ങൾക്ക് ചന്ദ്രയാൻ രണ്ട് പേടകം ഉത്തരം നൽകുമെന്ന് ശാസ്ത്രലോകം കരുതുന്നു.
പതിമൂന്നു ചെറുപരീക്ഷണ ഉപകരണങ്ങൾ ചന്ദ്രയാനിലുണ്ട്. മൂന്നെണ്ണം വിക്രം ലാൻഡറിൽ. രണ്ടെണ്ണം പ്രഗ്യാൻ റോവറിൽ. എട്ടെണ്ണം ഓർബിറ്ററിൽ. ഈ പേലോഡുകളിലൂടെയാണ് ചന്ദ്രന്റെ രഹസ്യങ്ങൾ അന്വേഷിക്കുന്നത്. ത്രിമാനചിത്രങ്ങൾ എടുക്കാൻ ടെറയ്ൻ മാപ്പിങ് ക്യാമറ, ധാതുക്കളെക്കുറിച്ചു പഠിക്കാൻ കോളിമേറ്റഡ് സ്പെക്ട്രോമീറ്റർ, സൂര്യ വികിരണങ്ങളെക്കുറിച്ചു പഠിക്കാൻ എക്സ് റേ മോണിറ്റർ, ചന്ദ്രന്റെ അന്തരീക്ഷഘടന പഠിക്കാൻ ചെസ് തുടങ്ങിയവയാണ് പ്രധാന പേ ലോഡുകൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.