നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Chandrayaan 2: ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി സദ്ഗുരു

  Chandrayaan 2: ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി സദ്ഗുരു

  'വെറുതെ നടന്നുപോകുന്നതുപോലെ ഒന്നായിരുന്നില്ല ആ ഉദ്യമം. അത് വീടിനുവേണ്ടിയും സൌഹൃത്തിനുവേണ്ടിയോ സ്നേഹത്തിനുവേണ്ടിയോ അല്ല. അത് ചന്ദ്രനും ചൊവ്വയ്ക്കും ക്ഷീരപഥത്തിനും വേണ്ടിയുള്ളതാണ്'- സദ്ഗുരു പറഞ്ഞു

  news18

  news18

  • News18
  • Last Updated :
  • Share this:
   ശ്രീഹരിക്കോട്ട: ചന്ദ്രയാൻ - 2 മിഷന്‍റെ വിജയകരമായ വിക്ഷേപണത്തെ തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ആത്മീയാചാര്യൻ സദ്ഗുരു. ചന്ദ്രയാൻ-2 വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാൻ സദ്ഗുരു ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ എത്തിയിരുന്നു. വിക്ഷേപണത്തിന് ശേഷം ഐ.എസ്.ആർ.ഒ തലവൻ ഡോ. ശിവനെയും മറ്റ് ശാസ്ത്രജ്ഞരെയും നേരിൽക്കണ്ടാണ് സദ്ഗുരു അഭിനന്ദനം അറിയിച്ചത്.

   ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ടുള്ള സദ്ഗുരുവിന്‍റെ സന്ദേശം

   'വളരെ സാധാരണക്കാരായി കാണുന്ന ഈ സ്ത്രീകളും പുരുഷൻമാരും നിരന്തരമായി അവരുടെ ഉദ്യമത്തിൽ വ്യാപൃതരായവരാണ്. വെറുതെ നടന്നുപോകുന്നതുപോലെ ഒന്നായിരുന്നില്ല ആ ഉദ്യമം. അത് വീടിനുവേണ്ടിയോ സൌഹൃത്തിനുവേണ്ടിയോ സ്നേഹത്തിനുവേണ്ടിയോ അല്ല. അത് ചന്ദ്രനും ചൊവ്വയ്ക്കും ക്ഷീരപഥത്തിനും വേണ്ടിയുള്ളതാണ്.
   ക്യാവ്യാത്മകതയുടെ ഭാവനാസൃഷ്ടിയല്ല.
   പക്ഷേ ദൃഢവും ബൌദ്ധികവുമായ ഒരു ഉദ്യമമാണിത്'.
   First published: