• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Chandrayaan-2: ജൂലായ് 22ന് ആരംഭിച്ച സ്വപ്നയാത്ര ഇനി നിർണായകനിമിഷങ്ങളിൽ

ജൂലൈ 22ന് ആരംഭിച്ച യാത്ര നിരവധി തടസങ്ങൾ പിന്നിട്ടാണ് ഇന്നു വരെയെത്തി നിൽക്കുന്നത്.

news18
Updated: September 6, 2019, 6:23 PM IST
Chandrayaan-2: ജൂലായ് 22ന് ആരംഭിച്ച സ്വപ്നയാത്ര ഇനി നിർണായകനിമിഷങ്ങളിൽ
ചന്ദ്രയാൻ - 2
  • News18
  • Last Updated: September 6, 2019, 6:23 PM IST IST
  • Share this:
സ്വപ്നം കണ്ടത് യാഥാർത്ഥ്യമാകാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ജൂലൈ 22ന് ആരംഭിച്ച സ്വപ്നയാത്രയാണ് ശനിയാഴ്ച പുലർച്ചെ സഫലമാകാൻ പോകുന്നത്. സെപ്തംബർ ഏഴിന് പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും. ജൂലൈ 22ന് ആരംഭിച്ച യാത്ര നിരവധി തടസങ്ങൾ പിന്നിട്ടാണ് ഇന്നു വരെയെത്തി നിൽക്കുന്നത്.

ചന്ദ്രയാന്‍ 2 പിന്നിട്ട വഴികൾ

2019 ജൂലൈ 22: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ജി എസ് എൽ വി മാർക്ക് - 3 റോക്കറ്റാണ് ചന്ദ്രയാൻ 2വിനെ വഹിച്ച് കുതിച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കിയുള്ള യാത്ര വൈകുന്നേരം 2.43നാണ് ആരംഭിച്ചത്.

2019 ജൂലൈ 29: ചന്ദ്രയാൻ 2 ഭ്രമണപഥം മൂന്നാം തവണയും ഉയർത്തി.

2019 ഓഗസ്റ്റ് 2: ചന്ദ്രയാൻ 2 ഭ്രമണപഥം നാലാം തവണയും ഉയർത്തി

2019 ഓഗസ്റ്റ് 3: ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡറിൽ ഘടിപ്പിച്ച എൽ - 14 ക്യാമറ വൈകുന്നേരം 05.28ന് ഭൂമിയുടെ ചിത്രം പകർത്തി ഐ എസ് ആർ ഒയിലേക്ക് അയച്ചു.

Loading...

2019 ഓഗസ്റ്റ് 14: ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസത്തെ പരിക്രമണം പൂർത്തിയാക്കി. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള സഞ്ചാരം ആരംഭിച്ചു.

2019 ഓഗസ്റ്റ് 20: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാൻ - 2 രാവിലെ 09.02ന് നിർണായകഘട്ടം പിന്നിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേത്തി.

2019 ഓഗസ്റ്റ് 26: ചന്ദ്രോപരിതലത്തിലെ ജാക്സൺ, മാച്ച്, കോറോലെവ്, മിത്ര എന്നീ ഗർത്തങ്ങളുടെ ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തി ഭൂമിയിലേക്ക് അയച്ചു.

2019 ഓഗസ്റ്റ് 30: ചന്ദ്രയാൻ 2 ചന്ദ്രന്‍റെ 124 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തി.

2019 സെപ്തംബർ രണ്ട്: ലാൻഡർ ഓർബിറ്റിൽ നിന്ന് വേർപെട്ടു

സെപ്തംബർ ഏഴിന് ഇന്ത്യ കാത്തിരിക്കുന്നത് ചന്ദ്രയാൻ 2 വിക്രം ലാൻഡറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ പതുക്കെ ഇറക്കുന്നതിനായാണ്. പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ ലാൻഡർ ചന്ദ്രനിലിറങ്ങും. അതിനുശേഷം രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇടയിൽ റോവർ പുറത്തിറങ്ങും.
First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...