• HOME
  • »
  • NEWS
  • »
  • india
  • »
  • ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തും

ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തും

സെപ്റ്റംബർ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.

ചന്ദ്രയാൻ - 2

ചന്ദ്രയാൻ - 2

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തും. രാവിലെ എട്ടരക്കും ഒൻപതരക്കും ഇടയിലാണ് ഭ്രമണ പഥത്തിൽ പ്രവേശിക്കുക. അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐഎസ്ആർഒ പറഞ്ഞു.

    വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും.

    'പ്രളയത്തിൽ നഷ്ടം 20000 കോടി'; സാമൂഹികപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്ന് തോമസ് ഐസക്

    സെപ്റ്റംബർ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും. അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.

    സെപ്റ്റംബർ രണ്ടിന് വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. അന്ന് പുലർച്ചെ 1:30നും 2.30നും ഇടയിൽ ചന്ദ്രയാൻ രണ്ട് സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് ഐഎസ്ആർഓയുടെ കണക്കുകൂട്ടൽ.

    First published: