പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹ കുറ്റം; മുന്നറിയിപ്പുമായി യോഗി ആദിത്യ നാഥ്

പ്രതിഷേധത്തിന്റെ പേരിൽ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണ്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും.

News18 Malayalam | news18-malayalam
Updated: January 22, 2020, 10:03 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹ കുറ്റം; മുന്നറിയിപ്പുമായി യോഗി ആദിത്യ നാഥ്
yogi
  • Share this:
കാൺപൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുന്നവർ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത്തരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

also read:NEPAL TRAGEDY | പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

പ്രതിഷേധത്തിന്റെ പേരിൽ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണ്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല- യോഗി വ്യക്തമാക്കി. ഇന്ത്യൻ മണ്ണിൽ നിന്നു തന്നെ ഇന്ത്യക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് യോഗി പറഞ്ഞു. കാൺപൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷത്തിന് പ്രതിഷേധം നടത്താനുള്ള ധൈര്യമില്ലെന്നും അതിനാൽ സ്ത്രീകളെയും കുട്ടികളെയും പരിചയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ത്രീകൾക്ക് പ്രതിഷേധം എന്തിനു വേണ്ടിയാണെന്ന അറിയില്ലെന്നും സ്ത്രീകൾ ധർണ നടത്തുമ്പോൾ പുരുഷന്മാർ വീടുകളിൽ ഉറുങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍