• HOME
 • »
 • NEWS
 • »
 • india
 • »
 • Char Dham Yatra | ചാർ ധാം യാത്ര ഇന്ന് മുതൽ; ​രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ

Char Dham Yatra | ചാർ ധാം യാത്ര ഇന്ന് മുതൽ; ​രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ

ഈ മാനദണ്ഡം നേരത്തെ തന്നെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും പലരും അത് പാലിച്ചിരുന്നില്ല.

 • Last Updated :
 • Share this:
  പ്രശസ്തമായ ചാർ ധാം യാത്ര (Char Dham Yatra) ഇന്ന് ആരംഭിക്കും. വൻ ജനത്തിരക്കിനെ തുടർന്ന് ചാർ ധാം യാത്രയ്ക്കായി രജിസ്റ്റർ ചെയ്തവരെ അല്ലാതെ മറ്റാരെയും നാല് തീർത്ഥാടന സ്ഥലങ്ങളിലേക്കും പ്രവേശിപ്പിക്കില്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

  കേദാർനാഥ്, ബദരീനാഥ്, യംനോത്രി, ഗംഗോത്രി (Kedarnath, Badrinath, Yamnotri and Gangotri) എന്നീ സ്ഥലങ്ങളിലേക്കാണ് തീർത്ഥാടനം നടക്കുക. ഈ തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിലോ ഓഫ്‌ലൈനായോ രജിസ്റ്റർ ചെയ്യണം. ഈ മാനദണ്ഡം നേരത്തെ തന്നെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും പലരും അത് പാലിച്ചിരുന്നില്ല.

  ''ഏതെങ്കിലും തീർഥാടകൻ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. ഇത്തവണ തീർഥാടകരുടെ പരിധി 1,000 ആയി ഉയർത്തിയിട്ടുണ്ട്'', ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി (Pushkar Singh Dhami) പറഞ്ഞു. തീർഥാടകരുടെ പരിധി വർദ്ധിപ്പിച്ചതോടെ കേദാർനാഥിൽ 13,000ഉം, ബദരീനാഥിൽ 16,000ഉം, യംനോത്രിയിൽ 8,000ഉം, ഗംഗോത്രി ക്ഷേത്രത്തിൽ 5,000 ഉം തീർഥാടകർക്ക് പ്രതിദിനം പ്രവേശനം ലഭിക്കും.

  ക്രൗഡ് മാനേജ്‌മെന്റ് പ്ലാൻ 45 ദിവസവും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ്-ജൂൺ മാസങ്ങളിലാണ് ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര, തീർത്ഥാടക സീസൺ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. ജൂൺ മൂന്നാം വാരത്തോടെ മഴക്കാലം ആരംഭിക്കും.

  ചാർ ധാം റൂട്ടിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് തന്റെ വകുപ്പ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ധൻ സിംഗ് റാവത്ത് ബുധനാഴ്ച ന്യൂസ് 18-നോട് പറഞ്ഞു. ''തീർഥാടന യാത്ര നിയന്ത്രിക്കുന്നതുമായി ഉത്ഭവസ്ഥാനമായ ഗൗമുഖിന് സമീപം ജില്ലാ ഭരണകൂടങ്ങൾ ‌ഉത്തരവാദിത്തം ഏറ്റെടുക്കണം. സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ അധിക സഹായം ഞങ്ങൾ നൽകും'', അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് സന്ദർശിക്കുന്ന തീർഥാടകർക്ക് ആരോഗ്യവകുപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രോഗങ്ങളും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരോട് പർവതങ്ങൾ കയറുന്നതിന് മുമ്പ് അവരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

  അതിനിടെ, ഒരാഴ്ചയ്ക്കിടെ 20 തീർഥാടകർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം കഠിനമായ യംനോത്രി റൂട്ടിൽ തീർത്ഥാടകരിൽ ചിലർ മരിച്ചിരുന്നു. കേദാർനാഥിലും ബദരീനാഥിലും ഓക്‌സിജന്റെ അളവ് കുറഞ്ഞ് തീർത്ഥാടകർ മരിച്ചിരുന്നു.

  National Technology Day | ഇന്ന് ദേശീയ സാങ്കേതികവിദ്യാ ദിനം; ഇന്ത്യൻ ശാസ്ത്ര രംഗത്തെ സുപ്രധാന ദിനത്തിന്റെ ഓർമ്മ

  ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന പരിപാടിയാണ് ചാര്‍ ധാം യാത്ര. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആളുകൾ ചാര്‍ ധാം യാത്രയ്ക്കായി പുറപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൂടെയാണ് ചാര്‍ ദാം യാത്ര നടക്കുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ബദ്രിനാഥ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥ് രു​ദ്രപ്രയാ​ഗ് ജില്ലയിലാണ്. ​ഗം​ഗാനദിയുടെ ഉത്ഭവ സ്ഥാനമായ ​ഗൗമുഖിന് സമീപമാണ് ​ഗം​ഗോത്രി സ്ഥിതി ചെയ്യുന്നത്. ചാര്‍ ധാം തീര്‍ത്ഥയാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം മിക്കപ്പോഴും യമുനോത്രി ആയിരിക്കും.
  Published by:Jayashankar Av
  First published: