• HOME
  • »
  • NEWS
  • »
  • india
  • »
  • സ്ത്രീധന പീഡനം; ക്രിക്കറ്റ്താരം ഷമിക്കെതിരെ കുറ്റപത്രം

സ്ത്രീധന പീഡനം; ക്രിക്കറ്റ്താരം ഷമിക്കെതിരെ കുറ്റപത്രം

ഗാർഹിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

  • News18
  • Last Updated :
  • Share this:
    കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഗാർഹിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യൻ താരത്തിന് ആശ്വാസമായി.

    also read; ഐപിഎല്ലില്‍ കപ്പടിക്കാനുറച്ച് ഡല്‍ഹി; പോണ്ടിങ്ങിനും കൈഫിനും പിന്നാലെ ദാദയും ക്യാപിറ്റല്‍സിനൊപ്പം

    ഷമിയുടെ സഹോദരൻ ഹസിബ് അഹമ്മദിനെതിരെയും ഇതേവകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇരുവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നിർദേശം നൽകാൻ കൊൽക്കത്ത പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    ഷമിയും ഭാര്യ ഹസിനും നാളുകളായി അകന്ന് കഴിയുകയാണ്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഷമി വാതുവെയ്പ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഹസിൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ഷമിയുമായുള്ള കരാർ ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് ഷമിക്ക് ക്ലീൻ ചിറ്റ് നൽകിയതോടെ ഗ്രേഡ് എ കോൺട്രാക്ടിൽ ഉൾപ്പെടുത്തുകയായിരുന്നു.

    അതേസമയം പൊലീസ് നടപടിയെപ്പറ്റി ഷമിയോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ലോകകപ്പ് ടീമിലെ ഷമിയുടെ സ്ഥാനത്തെ ഇത് ബാധിക്കുമോയെന്ന് വ്യക്തമല്ല.

    First published: