കർണാടകയിലെ (Karnataka) ഉഡുപ്പി (Udupi) ബ്രഹ്മവാരയ്ക്കടുത്ത് മംദാര്‍ത്തി ഹെഗ്ഗുഞ്ജെയില്‍ തീപിടിച്ച കാറില്‍ ബെംഗളൂരു സ്വദേശികളായ യുവദമ്പതികളെ വെന്തുമരിച്ചനിലയില്‍ (Charred to death) കണ്ടെത്തി. ആര് ടി നഗര്‍ സ്വദേശി യശ്വന്ത് യാദവ് (23), ഭാര്യ ജ്യോതി (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കാര്‍ കത്തിയമരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ബ്രഹ്മവാര പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
മൂന്ന് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. ഇതിൽ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്താണ് ദമ്പതികൾ ഉഡുപ്പിയിലെത്തിയതെന്ന് പറയുന്നു. ഇരുവരും കാറിനകത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് യശ്വന്ത് യാദവ് അടുത്ത ബന്ധുവിനയച്ച വാട്സാപ്പ് സന്ദേശം പോലീസ് ശേഖരിച്ചിട്ടുണ്ട്.
വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതിന് ചോദ്യം ചെയ്ത നേതാവിനെ CPM കൈവിട്ടു; ഗൃഹനാഥന് ജീവനൊടുക്കി
ആലപ്പുഴ: കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് കെഎസ്ഇബി(KSEB) ഓഫീസില്‍ കയറി ചോദ്യം ചെയ്ത സിപിഎം(CPM) പ്രാദേശിക നേതാവിനെ പാര്‍ട്ടി നടപടിയെടുത്തതിന് പിന്നാലെ ഗൃഹനാഥന് ജീവനൊടുക്കി(Suicide). എരുവ ഉണ്ണിയേഴത്ത് നാരായണനെയാണ് (ബാബു-60) ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചത്. ഇക്കാര്യം ബാബുവിന്റെ അയല്‍വാസിയും സിപിഎം എരുവ കമ്മിറ്റി അംഗവുമായ ആര് ഹരികുമാര്‍ കെഎസ്ഇബി ഓഫീസില്‍ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടിശ്ശികയുടെ പേരില്‍ ഹരികുമാറിന്റെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചിരുന്നു.
Also read-
DJ party | അമിത മദ്യപാനം; ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഇതിനെതുടര്‍ന്ന് ഹരികുമാര്‍ കെഎസ്ഇബി ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞിത് വിവാദമായി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹരികുമാറിന്റെ ഒപ്പം ബാബുവും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സിപിഎം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു.
Also Read-Suicide | ആലപ്പുഴയില്‍ നിന്ന് 17 വര്‍ഷം മുന്‍പ് കാണാതായ രാഹുലിന്റെ അച്ഛന് ആത്മഹത്യ ചെയ്തു
അതേസമയം തനിക്ക് വേണ്ടി ഇടപെട്ട ഹരികുമാറിന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തിലാണ് നാരായണന് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ഓമന പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: മിഥുന്, ദിവ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.