• HOME
 • »
 • NEWS
 • »
 • india
 • »
 • ഇന്ത്യയിൽനിന്ന് 12 യാത്രക്കാരുമായി തിരിച്ച ചാർട്ടേഡ് വിമാനം പാകിസ്ഥാനിൽ ഇറങ്ങി; കാരണം അവ്യക്തമെന്ന് അധികൃതർ

ഇന്ത്യയിൽനിന്ന് 12 യാത്രക്കാരുമായി തിരിച്ച ചാർട്ടേഡ് വിമാനം പാകിസ്ഥാനിൽ ഇറങ്ങി; കാരണം അവ്യക്തമെന്ന് അധികൃതർ

അന്താരാഷ്ട്ര ചാർട്ടർ വിമാനം ഇന്ത്യയിൽ നിന്നാണ് പറന്നതാണെന്നും അല്ലാതെ രാജ്യവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും സിഎഎ വ്യക്താവ് പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ഒരു ഡസൻ യാത്രക്കാരുമായി ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാനം തിങ്കളാഴ്ച പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായി മാധ്യമ റിപ്പോർട്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഉച്ചയ്ക്ക് 12:10 ന് (പ്രാദേശിക സമയം) കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

  സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു, അന്താരാഷ്ട്ര ചാർട്ടർ വിമാനം ഇന്ത്യയിൽ നിന്നാണ് പറന്നതാണെന്നും അല്ലാതെ രാജ്യവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും സിഎഎ വ്യക്താവ് പറഞ്ഞു.

  കറാച്ചിയിൽ ഇറങ്ങി അൽപസമയത്തിനകം 12 യാത്രക്കാരുമായി പ്രത്യേക വിമാനം അവിടെനിന്ന് പുറപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

  സാങ്കേതിക തകരാർ മൂലം കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ കറാച്ചിയിൽ ഇറക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം. സ്‌പൈസ് ജെറ്റിന്റെ ഡൽഹി-ദുബായ് വിമാനത്തിന്റെ ഇന്ധന സൂചകത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ജൂലൈ 5 ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. ജൂലൈ 17 ന് ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനം ഒരു എഞ്ചിനിലെ തകരാർ പൈലറ്റുമാർ നിരീക്ഷിച്ചതിനെത്തുടർന്ന് മുൻകരുതലായി കറാച്ചിയിലേക്ക് തിരിച്ചുവിട്ടു.

  കമിതാക്കളുടെ ചാറ്റിൽ സംശയം; സഹയാത്രികയുടെ പരാതിയിൽ വിമാനം ആറു മണിക്കൂർ വൈകി

  ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍റെ മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശത്തിൽ യുവതിക്ക് ഉണ്ടായ സംശയം കാരണം മംഗളുരു-മുംബൈ വിമാനം ആറു മണിക്കൂർ വൈകി. സംശയാപ്ദമായ സന്ദേശമാണെന്ന് കരുതി യുവതി അധികൃതരെ വിവരം അറിയിച്ചതാണ് പൊല്ലാപ്പായത്. ഞായറാഴ്ച മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. യുവതി കാബിൻ ക്രൂവിനെ വിവരം അറിയിച്ചതോടെ എല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അവരുടെ ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനത്തിൽ അക്രമം നടത്തുമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്.

  വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന ഒരാളുടെ മൊബൈൽ ഫോണിൽ ഒരു സന്ദേശം കണ്ട യാത്രക്കാരിയാണ് ഇത് ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ജീവനക്കാർ വിവരം എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും പറന്നുയരാൻ തയ്യാറായ വിമാനം പുറപ്പെടേണ്ടെന്ന് അറിയിക്കുകയായിരുന്നു.

  ഇതേ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയിൽ ആശയകുഴപ്പം ഉണ്ടാക്കിയത്. യുവതിയുടെ പരാതിയെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും പിന്നീട് വിമാനത്തിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല, അതേസമയം ഇയാളുടെ കാമുകിയെയും അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവർക്ക് ബംഗളുരുവിലേക്കുള്ള വിമാനവും നഷ്ടമായി.

  Also Read- മാവേലി എക്സ്പ്രസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലിൽത്തട്ടി തെറിച്ചു

  മംഗളുരു-മുംബൈ വിമാനത്തിലെ 185 യാത്രക്കാരെയും ബാഗേജുകൾ വിശദമായി പരിശോധിച്ച ശേഷമാണ് വിമാനത്തിൽ തിരികെ കയറാൻ അനുവദിച്ചത്. വൈകുന്നേരം 5 മണിക്ക് വിമാനം പുറപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ പേരിലാണ് സംശയം ഉണ്ടായതെങ്കിലും സുരക്ഷയെപ്പറ്റിയുള്ള ആശങ്ക കാരണമാണ് വിശദമായ പരിശോധന നടത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെയും ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
  Published by:Anuraj GR
  First published: