• HOME
  • »
  • NEWS
  • »
  • india
  • »
  • Mann Ki Baat | ചീറ്റകള്‍ക്ക് പേര് വേണം; ‍ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ടത് വേണമെന്ന് പ്രധാനമന്ത്രി

Mann Ki Baat | ചീറ്റകള്‍ക്ക് പേര് വേണം; ‍ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ടത് വേണമെന്ന് പ്രധാനമന്ത്രി

ചീറ്റകള്‍ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും.

  • Share this:
നമീബിയന്‍ ചീറ്റകളെ (cheetah) മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (kuno national park) എത്തിച്ചതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (narendra modi) 93-ാം മന്‍ കി ബാത്ത് (mann ki bath) പ്രഭാഷണത്തിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന്. പുതിയ പരിസ്ഥിതിയില്‍ ചീറ്റകളെ നിരീക്ഷിക്കാന്‍ ഒരു ടാസ്‌ക്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ചീറ്റകള്‍ക്ക് പേരുകള്‍ (Names) നിര്‍ദ്ദേശിക്കാനുള്ള ഒരു ക്യാംപെയ്‌നിനും പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുകയാണ്.

ചീറ്റകള്‍ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. കുറച്ച് മാസങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ സര്‍ക്കാര്‍ ടാസ്‌ക്ക് ഫോഴ്സുമായി ചര്‍ച്ച ചെയ്യും. അതിനുശേഷമായിരിക്കും പൊതു ജനങ്ങള്‍ക്കായി പാര്‍ക്ക് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചീറ്റപ്പുലികളെ കാണാന്‍ അവസരം ലഭിക്കുമോ എന്ന് അന്വേഷിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് വരെ ജനങ്ങള്‍ക്കായി MyGov പ്ലാറ്റ്‌ഫോമില്‍ ഒരു മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ചീറ്റകള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കുക എന്നതാണ് മത്സരം. പാരമ്പര്യവുമായി ബന്ധപ്പെട്ട പേരുകളായിരിക്കണം തെരഞ്ഞെടുക്കപ്പെടുക. മാത്രമല്ല, പേര് ഇന്ത്യന്‍ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടതായിരിക്കണം.

also read : നമീബിയയിൽനിന്ന് എട്ട് ചീറ്റകളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

ഈ ആഴ്ച ദീന്‍ ദയാല്‍ ഉപാധ്യായയുടെയും ഭഗത് സിംഗിന്റെയും ജന്മദിനമായതിനാല്‍ പ്രധാനമന്ത്രി ഇരുവര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം രക്തസാക്ഷികൾക്കുള്ള ആദരാജ്ഞലിയാണെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ കൂട്ടിച്ചേര്‍ത്തു. സമാനമായി, ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ച് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'എന്റെ പ്രിയപ്പെട്ടവരേ, സെപ്തംബര്‍ 28 ആഘോഷിക്കാന്‍ ഒരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട്. എന്താണെന്ന് അറിയാമോ? രണ്ട് വാക്കുകള്‍ മാത്രം ഞാന്‍ പറയാം, അത് കേള്‍ക്കുന്നതോടെ നിങ്ങളുടെ ആവേശം വര്‍ദ്ധിക്കും. ആ രണ്ട് വാക്കുകള്‍ ഇതാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' പ്രധാനമന്ത്രി പറഞ്ഞു.

ആംഗ്യഭാഷയെക്കുറിച്ചും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ വിശദീകരിച്ചു. 'ആംഗ്യ ഭാഷയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ കുറേ വര്‍ഷങ്ങളായി രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഈ വെല്ലുവിളികള്‍ മറികടക്കുന്നതിനായാണ് ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ 2015ല്‍ സ്ഥാപിച്ചത്. ഈ സ്ഥാപനം ഇപ്പോള്‍ 10,000 വാക്കുകളുടെ ഒരു വലിയ ഡിക്ഷ്ണറി തയ്യാറാക്കിയിരിക്കുകയാണ്. സെപ്തംബര്‍ 23 ആംഗ്യഭാഷാ ദിനമായിരുന്നു. ആംഗ്യഭാഷാ സംബന്ധിച്ച് നിരവധി കോഴ്‌സുകളും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്' മോദി വിശദീകരിച്ചു.

'ആംഗ്യഭാഷയ്ക്ക് ഒരു പൊതു മാനദണ്ഡം നിലവില്‍ വരുത്താന്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ആംഗ്യഭാഷ ഡിക്ഷണറി വീഡിയോ രൂപത്തിലും പുറത്തിറക്കുന്നുണ്ട്. യൂട്യൂബിലും നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും ഇന്ത്യന്‍ ആംഗ്യഭാഷയെ സംബന്ധിച്ച് വീഡിയോകള്‍ ചെയ്യുന്നുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്ത് ആംഗ്യഭാഷയെ സംബന്ധിച്ച കാംപെയ്‌നുകള്‍ ആരംഭിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇത് പ്രയോജനം ചെയ്തിട്ടുള്ളത്. രാജ്യത്ത് ആംഗ്യഭാഷ പഠനത്തെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം' മോദി കൂട്ടിച്ചേര്‍ത്തു.
Published by:Amal Surendran
First published: