• HOME
  • »
  • NEWS
  • »
  • india
  • »
  • 'മുസ്ലീം ജീവനക്കാരില്ല': വിവാദ പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ

'മുസ്ലീം ജീവനക്കാരില്ല': വിവാദ പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള മനപ്പൂർവ്വമായ ശ്രമങ്ങൾ, പ്രകോപനപരമായ തരത്തിൽ അധിക്ഷേപം നടത്തി സമാധാനം തകർക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജൈൻ ബേക്കറിയുടെ വിവാദ പരസ്യം

ജൈൻ ബേക്കറിയുടെ വിവാദ പരസ്യം

  • Share this:
    ചെന്നൈ: തന്റെ സ്ഥാപനത്തിൽ മുസ്ലീം ജീവനക്കാരൊന്നുമില്ലെന്ന് പ്രത്യേകം പരാമർശിച്ച് പരസ്യം പ്രസിദ്ധീകരിച്ച ബേക്കറി ഉടമ അറസ്റ്റിൽ. ചെന്നൈ ജൈൻ ബേക്കറീസ് ആൻഡ് കൺഫെക്ഷണറീസ് ഉടമയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ അറസ്റ്റിലായിരിക്കുന്നത്. ചെന്നൈ ടീ നഗറിലെ മഹാലക്ഷ്മി സ്ട്രീറ്റിലാണ് ജൈൻ ബേക്കറി പ്രവർത്തിക്കുന്നത്.

    ഈയടുത്ത് ഇവർ ഒരു പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.. 'ഓർഡർ അനുസരിച്ച് ജൈനന്മാർ നിർമ്മിക്കുന്നത്.. മുസ്ലീം ജീവനക്കാരില്ല' എന്ന വാചകം പ്രത്യേകമായി തന്നെ പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വൻ വിമർശനങ്ങൾ ബേക്കറിക്കെതിരെ ഉയരുകയും ചെയ്തു. സംഭവം വിവാദമായതോടെ ഇടപെട്ട പൊലീസ് പരസ്യം വർഗ്ഗീയവത്കരിച്ചു എന്നാരോപിച്ച് ബേക്കറിക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
    TRENDING:എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ [PHOTO]ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ [NEWS]
    മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള മനപ്പൂർവ്വമായ ശ്രമങ്ങൾ, പ്രകോപനപരമായ തരത്തിൽ അധിക്ഷേപം നടത്തി സമാധാനം തകർക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

    എന്നാൽ വര്‍ഗ്ഗീയവത്കരണത്തിനുള്ള ശ്രമങ്ങളല്ല തങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ബേക്കറി അധികൃതർ പറയുന്നത്.. മുസ്ലീങ്ങൾ നിർമ്മിക്കുന്ന ബേക്കറി ഉത്പ്പന്നങ്ങൾ വാങ്ങരുതെന്ന തരത്തിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പുറമെ ഇവിടെ മുസ്ലീം ജീവനക്കാർ ഉണ്ടോയെന്ന് നിരവധി ഉപഭോക്താക്കൾ വിളിച്ചു തിരക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് വ്യക്തത വരുത്താന്‍ ഇത്തരമൊരു പരസ്യം നൽകിയതെന്നാണ് ഇവരുടെ വാദം.



     
    First published: