• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചെന്നൈയിലെ പ്രമുഖ വ്യവസായ വനിത റീത ലങ്കലിംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവം നടക്കുമ്പോൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ റീത്തയുടെ ഭർത്താവ് താമസസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

news18
Updated: September 12, 2019, 11:25 PM IST
ചെന്നൈയിലെ പ്രമുഖ വ്യവസായ വനിത റീത ലങ്കലിംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
ഫയൽചിത്രം
news18
Updated: September 12, 2019, 11:25 PM IST
ചെന്നൈ: വ്യവസായ വനിത റീത ലങ്കലിംഗത്തെ വ്യാഴാഴ്ച വ്യാഴാഴ്ച നുങ്കമ്പാക്കത്തെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൻസൺ ഗ്രൂപ്പിന്‍റെ ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. കാർ നിർമാതാക്കളായ ടൊയോട്ടയുടെ തമിഴ്‌നാട് ഡീലറാണ് ലാൻസൺ.

സൂപ്പർവൈസർമാരിൽ ഒരാൾ വ്യാഴാഴ്ച രാവിലെ ഇവരുടെ വസതിയിലേക്ക് പോയെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സൂപ്പർവൈസർ റീത്തയുടെ ഭർത്താവിനെയും പൊലീസിനെയും ഇക്കാര്യം അറിയിക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വാതിൽ തുറന്നപ്പോൾ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ റീത്തയെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപാക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ജോലി കാരണം വധുവിനെ കിട്ടുന്നില്ല; വിഷാദത്തിലായ പൊലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു

സംഭവം നടക്കുമ്പോൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ റീത്തയുടെ ഭർത്താവ് താമസസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Loading...

പ്രാഥമിക അന്വേഷണത്തിൽ, റീത്തയ്ക്കും ഭർത്താവിനുമിടയിൽ ഉണ്ടായ വിള്ളലാണ് ജീവിതം അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...