• HOME
 • »
 • NEWS
 • »
 • india
 • »
 • Street Vendors | വഴിയോര കച്ചവടത്തിന് പ്രത്യേകം സ്ഥലങ്ങൾ മാർക്ക് ചെയ്ത് ചെന്നൈ കോർപ്പറേഷൻ; ബോർഡുകൾ സ്ഥാപിച്ചു

Street Vendors | വഴിയോര കച്ചവടത്തിന് പ്രത്യേകം സ്ഥലങ്ങൾ മാർക്ക് ചെയ്ത് ചെന്നൈ കോർപ്പറേഷൻ; ബോർഡുകൾ സ്ഥാപിച്ചു

കോർപ്പറേഷൻ പരിധിയിൽ ഉടനീളം 905 വെൻഡിംഗ് സോണുകളും 4,700 നോൺ വെൻഡിംഗ് സോണുകളുമാണ് മാർക്ക് ചെയ്തിട്ടുള്ളത്.

 • Share this:
  ചെന്നൈ (Chennai) ന​ഗരത്തിൽ വഴിയോര കച്ചവടക്കാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ (vending zones) അടയാളപ്പെടുത്തി കോർപ്പറേഷൻ. ബോർഡുകൾ സ്ഥാപിച്ചാണ് സ്ഥലങ്ങൾ മാർക്ക് ചെയ്തത്. കോർപ്പറേഷൻ പരിധിയിൽ ഉടനീളം 905 വെൻഡിംഗ് സോണുകളും 4,700 നോൺ വെൻഡിംഗ് സോണുകളുമാണ് മാർക്ക് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച പാരീസിലെ എൻഎസ്‌സി ബോസ് റോഡ്, കെകെ നഗറിലെ രാജമന്നാർ സാലൈ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കടകൾ ഒഴിപ്പിച്ചിരുന്നു. “ഞങ്ങൾ നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നു,” കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദി പറഞ്ഞു.

  എന്നാൽ തെരുവ് കച്ചവടക്കാരുടെ ഉപജീവന സംരക്ഷണവും കച്ചവട നിയന്ത്രണവും ഉറപ്പാക്കാൻ 2014 ൽ കൊണ്ടുവന്ന നിയമം (Protection of Livelihood and regulation of Street vending Act, 2014) പൗരസമിതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് സമൂഹ്യ പ്രവർത്തകർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വളരെ അപൂർവമായി മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളൂ. വെൻഡിംഗ് സോണുകളിൽ പോലും നിയമങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

  2014 ൽ രൂപീകരിച്ച നിയമം 2017 മുതലാണ് നഗരത്തിൽ നടപ്പാക്കിത്തുടങ്ങിയത്. കണക്കെടുപ്പിനു ശേഷം 39,217 തെരുവു കച്ചവടക്കാരെ കണ്ടെത്തി, 20,638 ഐഡി കാർഡുകളും ശേഖരിച്ചു. 2019 ൽ വെൻഡിംഗ് സോണുകൾ കണ്ടെത്തി, എന്നാൽ ബോർഡുകൾ സ്ഥാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

  "ഓരോ തെരുവുകളും വ്യത്യസ്തമാണ്. കച്ചവടക്കാർ വിവിധ വിഭാഗങ്ങളിൽ പെട്ടവരാണ്. വഴിയോരക്കച്ചവടത്തിനു വേണ്ടി പ്രത്യേകം തെരുവുകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതെല്ലാം ദേശീയ നഗര ഉപജീവന പദ്ധതിക്ക് (National Urban Livelihood Mission) കീഴിൽ വരുന്ന പ്രവർത്തനങ്ങളാണ്. ഓരോ സോണിലും വേണ്ട കച്ചവടക്കാരുടെ എണ്ണവും ഞ​ങ്ങൾ നിശ്ചയിക്കും'', കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ (റവന്യൂ ആൻഡ് ഫിനാൻസ്) വിഷു മഹാജൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  എന്നാൽ വെൻഡിംഗ് സോണുകൾ സൃഷ്ടിക്കുന്നത് മാത്രമല്ല പ്രധാനമെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു. "ഓരോ കച്ചവടക്കാരും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അവർക്ക് കൈവശം വെയ്ക്കാൻ അനുവാദമുള്ള പ്രദേശം, സമയപരിധി എന്നിവ സൂചിപ്പിക്കണം. സ്വയംശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതും പ്രധാനമാണ്. ഓരോ കച്ചവടക്കാരനും വെൻഡിംഗ് സോണിലെ പൊതു സ്വത്തുക്കൾ കാത്തുസൂക്ഷിക്കണം. കേടുപാടുകൾ വരുത്തരുത്. ഏതെങ്കിലും രീതീയിൽ നശിപ്പിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മെയിന്റനൻസ് ചാർജുകൾ അടയ്‌ക്കണം. പക്ഷേ, ഇതെല്ലാം കടലാസിൽ മാത്രമാണ് അവശേഷിക്കുന്നത്. രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും മാത്രം കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇതൊന്നും ഒരിക്കലും നടപ്പിലാക്കില്ല ”കോടമ്പാക്കം സുബ്രഹ്മണ്യ നഗറിലെ സിവിക് ആൻഡ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി എസ് ഗോപി പറഞ്ഞു.

  വഴിയോര കച്ചവട നിയമം കർശനമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് തെരുവ് കച്ചവട തൊഴിലാളി ഫെഡറേഷൻ (Tamil Nadu Street Vending Workers Federation) സംസ്ഥാന ജനറൽ സെക്രട്ടറി വി മഗേശ്വരൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.
  Published by:Rajesh V
  First published: