• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നാലാമതും പെണ്‍കുട്ടി പിറന്നപ്പോള്‍ 'വേണ്ട' എന്നു പേരിട്ടു; ഈ മകളെ ഇന്ന് എല്ലാവര്‍ക്കും വേണം

പെണ്‍കുട്ടി വലുതായപ്പോള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കുവരെ അവള്‍ വേണ്ടപ്പെട്ടവളായി മാറിയിരിക്കുകയാണ്

news18
Updated: July 24, 2019, 11:20 AM IST
നാലാമതും പെണ്‍കുട്ടി പിറന്നപ്പോള്‍ 'വേണ്ട' എന്നു പേരിട്ടു; ഈ മകളെ ഇന്ന് എല്ലാവര്‍ക്കും വേണം
success
  • News18
  • Last Updated: July 24, 2019, 11:20 AM IST IST
  • Share this:
ചെന്നൈ: തിരുവള്ളൂര്‍ നാരായണപുരം ഗ്രാമത്തിലെ കര്‍ഷകതൊഴിലാളികളായ അശോകനും ഗൗരിയ്ക്കും പിറന്ന ആദ്യത്തെ മൂന്ന് മക്കളും പെണ്‍കുട്ടികളായിരുന്നു. ഒരു ആണ്‍തരിയെ കാത്തിരുന്ന അവര്‍ക്ക് നാലാമതും പെണ്‍കുട്ടിയെത്തിയപ്പോള്‍ ദു:ഖത്തോടെയാണ് കുടുംബം മകളെ സ്വീകരിച്ചത്. നാലാമത്തെ പെണ്‍കുട്ടിയോടുള്ള അമര്‍ഷം പേരിലും നിറഞ്ഞ് നിന്നപ്പോള്‍ 'വേണ്ടാം' എന്ന പേരാണ് മാതാപിതാക്കള്‍ കുട്ടിക്ക് നല്‍കിയത്.

'വേണ്ട' എന്ന അര്‍ത്ഥമാണ് 'വേണ്ടാം' എന്ന വാക്കിന്. സ്വന്തം മാതാപിതാക്കള്‍ക്കുവരെ വേണ്ടാതെ വളര്‍ന്ന പെണ്‍കുട്ടി വലുതായപ്പോള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കുവരെ അവള്‍ വേണ്ടപ്പെട്ടവളായി മാറിയിരിക്കുകയാണ്. ഉന്നത ഉദ്യോഗം കരസ്ഥമാക്കിയാണ് വേണ്ടാം നാടിനും വീടിനും അഭിമാനമായത്.

ബിടെക് പൂര്‍ത്തിയാക്കിയ വേണ്ടാമിനെ ജപ്പാനിലെ സ്വകാര്യ കമ്പനിയാണ് 22 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലിക്കെടുത്തത്. ഇതിനു പിന്നാലെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുള്ള ബ്രാന്‍ഡ് അംബാസിഡറായി കലക്ടര്‍ വേണ്ടാമിനെ നിയമിക്കുകയും ചെയ്തു.

Also Read: കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം; ഒരാൾ പിടിയിൽ

പേരിലെ അതൃപ്തിയും ദേഷ്യവുമൊന്നും മകളോട് കാണിച്ചിട്ടില്ലെന്നും ആഗ്രഹപ്രകാരം തന്നെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന് ചേര്‍ക്കുകയായിരുന്നെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. കോഴ്‌സിനോടൊപ്പം ജാപ്പനീസ് ഭാഷകൂടി പഠിച്ചത് വേണ്ടാമിനെ ക്യാംപസ് റിക്രൂട്ട്‌മെന്റ് സമയത്ത് സഹായിക്കുകയും ചെയ്തു.

തന്റെ കുട്ടിക്കാലും അത്ര സുഖകരമായിരുന്നില്ലെന്നാണ് വേണ്ടാം പറയുന്നത്. പേരുവിളിച്ചു കൂട്ടുകാര്‍ കളിയാക്കാറുണ്ടായിരുന്നെന്നും പറയുന്ന വേണ്ടാം വിഷമം സഹിക്കാന്‍ കഴിയാതിരുന്ന സമയത്ത് അച്ഛന്‍ പേരുമാറ്റാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതിന്റെ നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ ആലോചന ഉപേക്ഷിക്കുകയായിരുന്നെന്നും പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍