പ്രതിശ്രുത വരനൊപ്പം സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; യുവതി മരിച്ചു

യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവ് ആശുപത്രിയിൽ

News18 Malayalam | news18-malayalam
Updated: November 6, 2019, 8:43 AM IST
പ്രതിശ്രുത വരനൊപ്പം സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; യുവതി മരിച്ചു
News18 Malayalam
  • Share this:
ചെന്നൈ: പ്രതിശ്രുതവരനൊപ്പം മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ കിണറ്റിലേക്ക് വീണ് യുവതി മരിച്ചു. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗർ സ്വദേശിനി മേഴ്‌സി സ്റ്റെഫി(24) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീണ പ്രതിശ്രുത വരൻ അപ്പു( 24) പരിക്കുകളോടെ ആശുപത്രിയിലായി.

ജനുവരിയിൽ ഇരുവരുടെയും വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇവർ ഒരുമിച്ച് സ്ഥലങ്ങൾ സന്ദർശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ബൈക്കുമായെത്തിയ അപ്പു മേഴ്‌സിയുമൊത്ത് പുറത്തേക്കുപോയി. വണ്ടല്ലൂർ-മിഞ്ചൂർ നാലുവരിപ്പാതയിൽ വഴിയരികിലെ കൃഷിത്തോട്ടം കണ്ട മേഴ്‌സി ഫോട്ടോയെടുക്കാനായി ബൈക്ക് നിർത്താനാവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന കിണറിന്റെ ഉള്ളിലേക്കിറങ്ങുന്ന പടിക്കെട്ടിലിരുന്ന് ഇരുവരും ചിത്രങ്ങളെടുത്തു. ഇതിനിടയിലാണ് നിലതെറ്റി മേഴ്‌സി കിണറ്റിലേക്ക് വീണത്.

Also Read- 'സയനൈഡ് പ്രസാദം' നല്‍കി കൊല നടത്തുന്ന സീരിയൽ കില്ലർ അറസ്റ്റിൽ

രക്ഷിക്കാനായി കൈ നൽകിയ അപ്പുവും വെള്ളത്തിലേക്കു വീണു. ഇതിനകം മേഴ്‌സി വെള്ളത്തിൽ മുങ്ങിത്താണിരുന്നു. നിലവിളി കേട്ടെത്തിയ കൃഷിക്കാർ വെള്ളത്തിൽനിന്ന് അപ്പുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. നാട്ടുകാരുടെ തിരച്ചിലിൽ കണ്ടെത്താനാകാത്തതിനാൽ, അഗ്നിരക്ഷാസേന എത്തിയാണ് മേഴ്‌സിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

 

First published: November 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading