• HOME
  • »
  • NEWS
  • »
  • india
  • »
  • Cow Urine | ഛത്തീസ്ഗഢ് സർക്കാർ ഗോമൂത്രം വാങ്ങും; വില ലിറ്ററിന് നാല് രൂപ

Cow Urine | ഛത്തീസ്ഗഢ് സർക്കാർ ഗോമൂത്രം വാങ്ങും; വില ലിറ്ററിന് നാല് രൂപ

ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത രണ്ട് കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഗോമൂത്രം വാങ്ങും.

  • Last Updated :
  • Share this:
    ഗോധൻ ന്യായ് യോജന (Godhan Nyay Yojana) പദ്ധതി പ്രകാരം ലിറ്ററിന് 4 രൂപയ്ക്ക് ഗോമൂത്രം (cow urine) വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സർക്കാർ (Chhattisgarh government). ജൂലൈ 28 ന് നടക്കുന്ന പ്രാദേശിക ഹരേലി ഉത്സവ സമയത്ത് ഗോമൂത്രം വാങ്ങാനാണ് സര്‍ക്കാരിന്റെ പദ്ധതി. ക്ഷീര കർഷകരുടെയും ജൈവ കർഷകരുടെയും വരുമാനം വർധിപ്പിക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഗോധൻ ന്യായ് യോജന ആരംഭിച്ചത്. രണ്ട് വർഷം മുൻപാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

    ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത രണ്ട് കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഗോമൂത്രം വാങ്ങും. പ്രാദേശിക തലത്തിൽ ഗോമൂത്രം വാങ്ങുന്നതിനുള്ള നിരക്ക് നിർണയിക്കുന്നത് ​ഗോധൻ മാനേജ്‌മെന്റ് കമ്മിറ്റിയാണ്. സംസ്ഥാനത്ത് ഗോമൂത്രം വാങ്ങുന്നതിന് ലിറ്ററിന് ചുരുങ്ങിയത് 4 രൂപ നൽകണമെന്നാണ് നിർദേശം.

    ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കാൻ എല്ലാ കളക്ടർമാരോടും ഗോധൻ ന്യായ് മിഷൻ മാനേജിംഗ് ഡയറക്ടർ ഡോ. അയാസ് താംബോലി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സ്വതന്ത്ര ​ഗോധൻ ​ഗ്രൂപ്പുകളെ കണ്ടെത്തുന്നതിനും അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനും പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ വനിതാ ഗ്രൂപ്പിനെ തെരഞ്ഞെടുക്കുന്നതിനും കലക്ടർമാർ മേൽനോട്ടം വഹിക്കണം. സംഭരിക്കുന്ന ഗോമൂത്രം കീടനാശിനികളും പ്രകൃതിദത്ത വളവും നിർമിക്കാൻ ഉപയോഗിക്കുമെന്ന് തംബോലി അറിയിച്ചു.

    Also Read-ട്രെയിൻ കാത്തു നിന്ന സൈനികന്റെ അടുത്തേക്ക് ഓടിയെത്തി കാൽതൊട്ട് വന്ദിച്ച് കുരുന്ന്; വൈറല്‍ വീഡിയോ

    2020 ജൂലൈയിലാണ് ഛത്തീസ്ഗഡ് സർക്കാർ 'ഗോധൻ ന്യായ് യോജന' ആരംഭിച്ചത്. പദ്ധതിക്കു കീഴിൽ, മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്നതിനായി കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ചാണകവും സംഭരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 ലക്ഷം ക്വിന്റലിലധികം മണ്ണിര കമ്പോസ്റ്റ്, സൂപ്പർ കമ്പോസ്റ്റ്, സൂപ്പർ പ്ലസ് കമ്പോസ്റ്റ് എന്നിവയാണ് വനിതാ സ്വയം സഹായ സംഘങ്ങൾ ചാണകത്തിൽ നിന്ന് ഉൽപാദിപ്പിച്ചത്. ഇതിൽ നിന്നും 143 കോടി രൂപ വരുമാനവും ലഭിച്ചു. ഗോധൻ ന്യായ് യോജനപദ്ധതി പ്രകാരം 150 കോടിയിലധികം വില വരുന്ന ചാണകവും സർക്കാർ സംഭരിച്ചിട്ടുണ്ട്.

    ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാർ വൻ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സംരംഭം തുടങ്ങുന്നതിനുള്ള ആകെ ചെലവിന്‍റെ 60 ശതമാനം സർക്കാർ വഹിക്കും. പശുക്കളുടെയും ക്ഷീരകർഷകരുടെയും ക്ഷേമം ഉദ്ദേശിച്ചുള്ള സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവർക്കാണ് കേന്ദ്രസർക്കാർ സഹായം. ഒന്നാം മോദി സർക്കാർ ഫെബ്രുവരിയിൽ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പ്രകാരം സ്റ്റാർട്ടപ്പുകാരെ പ്രോൽസാഹിപ്പിക്കാൻ 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പശുക്കളുടെയും സംരക്ഷണത്തിനും ക്ഷീരകർഷകർക്കുമായി കൂടുതൽ പദ്ധതികൾ കേന്ദ്രം നടത്തി വരുന്നുണ്ട്.

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുജറാത്തിൽ ചിലർ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം ഉണങ്ങുമ്പോൾ പാലോ തൈരോ ഉപയോഗിച്ച് കഴുകുന്നതാണ് ഈ ചികിത്സാ രീതി.
    Published by:Jayesh Krishnan
    First published: