നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാട്ടാന ശല്യം രൂക്ഷമായി; രാത്രി ജയിലിനുള്ളിൽ അഭയം തേടി ​ഗ്രാമവാസികൾ

  കാട്ടാന ശല്യം രൂക്ഷമായി; രാത്രി ജയിലിനുള്ളിൽ അഭയം തേടി ​ഗ്രാമവാസികൾ

  ഛത്തീസ്ഗഡിലെ കൻകർ ജില്ലയിലെ ഭാനുപ്രതാപപൂർ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് കാട്ടാനയുടെ ആക്രമണം ഭയന്ന് ജയിലിനുള്ളിൽ ഒളിക്കുന്നത്.

  News18

  News18

  • Share this:
   വനത്തോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പതിവാണ്. പലപ്പോഴും വന്യ മൃ​ഗങ്ങൾ നാട്ടിൽ ഇര തേടാൻ ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും ഈ പ്രദേശങ്ങളിൽ പതിവാണ്. ജീവന് ഭീഷണിയാവുന്ന മൃ​ഗങ്ങളെ തിരിച്ച് മനുഷ്യരും ഇത്തരത്തിൽ ആക്രമിക്കുന്നതും കൊല്ലുന്നതും സ്വാഭാവികമാണ്.

   എന്നാൽ, കാട്ടാന കൂട്ടത്തെ ഭയന്ന് ചത്തീസ്ഗഡിലെ ഒരു ഗ്രാമം മുഴുവൻ ഇപ്പോൾ ജയിലിനുള്ളിൽ അഭയം തേടിയിരിക്കുകയാണ്. ഛത്തീസ്ഗഡിലെ കൻകർ ജില്ലയിലെ ഭാനുപ്രതാപപൂർ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് കാട്ടാനയുടെ ആക്രമണം ഭയന്ന് ജയിലിനുള്ളിൽ ഒളിക്കുന്നത്. പ്രദേശത്ത് രാത്രികാലങ്ങളിലാണ് കാട്ടാനയുടെ ആക്രമണം കൂടുതൽ ഉണ്ടാകുന്നത്. ഇതിൽ നിന്നും രക്ഷപ്പെടാൻ സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന ജയിലിനുള്ളിൽ കയറി അടച്ചിരിക്കുകയാണ് ഗ്രാമീണർ ചെയ്യുന്നത്.

   Also Read ദൈവങ്ങൾക്കും ഇനി മാസ്കാകാം; ജപ്പാനിൽ മാസ്ക് അണിഞ്ഞ് ബുദ്ധ ദേവതയുടെ ഭീമൻ പ്രതിമ

   വൈകുന്നേരം ആകുന്നതോടെ കൂട്ടമായി ഗ്രാമത്തിലേക്ക് ഇറങ്ങുന്ന ആനകൾ അർദ്ധ രാത്രി വരെ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും കറങ്ങി നടക്കുന്നത് പതിവാണ്. വനത്തിനുള്ളിൽ ഭക്ഷണം ലഭിക്കാതായതോടെ ഭക്ഷണം തേടിയാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത്.

   വനപ്രദേശമായ ദണ്ഡകാരണ്യ മേഖലയിലെ കൻകർ ജില്ലയിലെ ഭാനുപ്രതാപപൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പകൽ സമയങ്ങളിൽ കുന്നിൻ പ്രദേശങ്ങളിൽ അഭയം തേടുന്ന ആനകൾ വൈകുന്നേരത്തിന് ശേഷമാണ് കൂട്ടത്തോടെ ഗ്രാമത്തിൽ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.

   Also Read 'കിളിക്കൂട്ടുകാരൻ' പക്ഷിയോടൊപ്പം ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച് മധ്യവയസ്കൻ; വൈറൽ വീഡിയോ

   കഴിഞ്ഞമാസം മാത്രം മേഖലയിലുള്ള മഹാസമുന്ത്, ജാഷ്പൂർ ജില്ലകളിലായി മൂന്ന് പേരെയാണ് കാട്ടാനകൾ കൊലപ്പെടുത്തിയത്. ഇത്തരത്തിൽ ജീവ ഭയം കാരണമാണ് ഗ്രാമീണർ ജയിലിനുള്ളിൽ രാത്രികാലത്ത് അഭയം തേടാൻ നിർബന്ധിതരായത്. രാത്രി കാലങ്ങളിൽ ജയിൽ പുള്ളികളെ പോലെ ജയിലറക്കുള്ളിൽ കഴിയുന്ന ഇവർ പകൽ സമയം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകും.

   അസാധാരണമായ സാഹചര്യമാണ് ഗ്രാമത്തിൽ ഉണ്ടായതെന്ന് ഗ്രാമവാസിയായ ബിജിഖട്ട എന്ന സ്ത്രീ പറയുന്നു. രാത്രി കഴിക്കാനുള്ള ഭക്ഷണം വൈകീട്ട് നാലു മണിക്ക് തന്നെ പാകം ചെയ്ത ശേഷം ജയിലിലേക്ക് പുറപ്പെടുകയാണ് ചെയ്യുന്നതെന്നും അവർ പറയുന്നു.

   Also Read 'സാഹസിക യാത്രാപ്രേമികളേ ഇതിലേ': ടിക് ടോക്കില്‍ തരംഗമായി ചൈനയിലെ ഉയരത്തിലുള്ള പാലം

   ഗ്രാമീണരുടെ സംരക്ഷണത്തിനായി സർക്കാരിൻറെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാവണം എന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്.

   കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഛത്തീസ്ഗഡിൽ 350 ലധികം ആളുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഏകപക്ഷീയം അല്ല. നാട്ടുകാരുടെ ആക്രമണത്തിൽ 25 ആനകളും ഈ കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

   ഛത്തീസ്ഗഡിൽ ആനകൾക്ക് വേണ്ടി മാത്രമായി ലേംറു റിസർവ് എലിഫന്റ് കോറിഡോർ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള കൂടിച്ചേരലുകളും പ്രശ്നങ്ങളും ഒഴിവാക്കാൻ വേണ്ടിയായിരുന്നു എലിഫന്റ് കോറിഡോർ പദ്ധതി പ്രഖ്യാപിച്ചത്. ആനകൾക്ക് മാത്രമായി ഇവിടെ 2000 സ്ക്വയർ കിലോമീറ്റർ വന പ്രദേശമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ വൻ അഴിമതി നടന്നു എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തി. ഇതോടെ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}