മുബലേശ്വർ: കോഴിപ്പോര് മത്സരത്തില്‍ പങ്കെടുക്കാനെത്തിച്ച നാല് കോഴികളെ പോലീസ് കസ്റ്റഡിയലെടുത്തു. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം നടന്നത്. നാല് കോഴികളെയും രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. ഡിസംബര്‍ 25 ന് സിമുലിയയിലെ മുരുണ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മഞ്ജരിപൂര് ഗ്രാമത്തില്‍ നടന്ന കോഴിപ്പോരില്‍ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നതായിരുന്നു ഈ കോഴികളെ.
ഇവിടെ നിന്നാണ് പോലീസ് കോഴികളെ രക്ഷപ്പെടുത്തിയത്. കോഴിപ്പോര് നിയമവിരുദ്ധമായ കായിക വിനോദമാണ്. അതിനാലാണ് കോഴികളെ കസ്റ്റഡിയില്‍ എടുത്ത് രക്ഷപ്പെടുത്തിയത്. ഇവിടെ പതിവായി നടക്കാറുള്ള മത്സരമാണിത്. ഇത്തവണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഫ്തിയില്‍ പോലീസിനെ വിന്യസിച്ചിരുന്നു.
സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം കേസെടുക്കുകയും കോഴികളെ പിടികൂടി സിമുലിയയിലെ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയും ചെയ്തു. കോഴികളെ സിമുലിയ മൃഗാശുപത്രിയില്‍ കൊണ്ടുപോയി വിശദമായി പരിശോധിച്ചു. ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന് കണ്ടെത്തിയ ശേഷം കോഴികളെ ഉടമകള്‍ക്ക് കൈമാറി.
ഭാവിയില്‍ ഇത്തരം മത്സരങ്ങളില്‍ കോഴികളെ പങ്കെടുക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതായും സിമുലിയ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ജയന്ത ബെഹ്റ പറഞ്ഞു. രണ്ട് ദിവസം സ്റ്റേഷനില്‍ കഴിഞ്ഞ കോഴികളുടെ തീറ്റയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി 5,000 രൂപയിലധികമാണ് പോലീസിന് ചെലവായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.