നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു നേരത്ത അന്നത്തിനായി ആയിരങ്ങളെ വരിനിര്‍ത്താന്‍ ഹൃദയശൂന്യരായ സര്‍ക്കാറിനേ കഴിയൂ: ചിദംബരം

  ഒരു നേരത്ത അന്നത്തിനായി ആയിരങ്ങളെ വരിനിര്‍ത്താന്‍ ഹൃദയശൂന്യരായ സര്‍ക്കാറിനേ കഴിയൂ: ചിദംബരം

  ചോദ്യങ്ങൾക്ക് മറുപടി തരുന്നതില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും പരാജയപ്പെട്ടിരിക്കുന്നു. രാജ്യം നിസ്സഹായരായി നോക്കിനില്‍ക്കുകയാണെന്നും ചിദംബരം

  Chidambaram

  Chidambaram

  • Share this:
   ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം. ഒരു നേരത്ത അന്നത്തിനായി ആയിരങ്ങളെ വരി നിര്‍ത്താന്‍ ഹൃദയശൂന്യരായ സര്‍ക്കാറിനേ കഴിയൂവെന്ന് ചിദംബരം പറഞ്ഞു.

   'രാജ്യത്തെ ഭൂരിപക്ഷം പേരുടെ കൈയ്യിലും പണമില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി അവര്‍ ക്യൂ നില്‍ക്കുകയാണ്. ഇതിനെല്ലാം ശക്തമായ തെളിവുകളുണ്ട്. ഒരു നേരത്ത അന്നത്തിനായി ആയിരങ്ങളെ വരി നിര്‍ത്താന്‍ ഹൃദയശൂന്യരായ സര്‍ക്കാറിനേ കഴിയൂ- ചിദംബരം ട്വീറ്റ് ചെയ്തു.
   You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
   ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന 77 മില്യണ്‍ ടണ്‍ ധാന്യത്തിന്റെ ഒരു ചെറിയ ഭാഗം ഉപയോഗിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സര്‍ക്കാറിന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു കൂടെയെന്നും ചിദംബരം മറ്റൊരു ട്വീറ്റിൽ ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് മറുപടി തരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിര്‍മല സീതാരാമനും പരാജയപ്പെട്ടിരിക്കുന്നു. രാജ്യം നിസ്സഹായരായി നോക്കിനില്‍ക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.

   First published:
   )}