നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസിന്റെ വരുമാന പദ്ധതിയെ പ്രതിരോധിച്ച് ചിദംബരം; മോദിയുടെ 15 ലക്ഷം വാഗ്ദാനം ചോദ്യം ചെയ്യാത്തതെന്തെന്ന് ചോദ്യം

  കോൺഗ്രസിന്റെ വരുമാന പദ്ധതിയെ പ്രതിരോധിച്ച് ചിദംബരം; മോദിയുടെ 15 ലക്ഷം വാഗ്ദാനം ചോദ്യം ചെയ്യാത്തതെന്തെന്ന് ചോദ്യം

  അഞ്ച് കോടി കുടുംബങ്ങൾക്ക് മാസം 6000 രൂപ വീതം കൈമാറുന്ന പദ്ധതിയാണിത്. വര്‍ഷം 72,000 രൂപ. ഗൃഹനാഥയായ സ്ത്രീയുടെ അക്കൗണ്ടിലേക്കായിരിക്കും രൂപ കൈമാറുന്നത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   ചെന്നൈ: കോൺഗ്രസ് മുന്നോട്ടുവെച്ച വരുമാന പദ്ധതിയായ ന്യായ്(ന്യൂനതം ആയ് യോജന) പദ്ധതിയെ പ്രതിരോധിച്ച് മുൻ ധനകാര്യ മന്ത്രി പി. ചിദംബരം. പദ്ധതി നടപ്പാക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   അതേസമയം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന 2014ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തെ ആരും ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് ചിദംബരം ചോദിച്ചു. പാവപ്പെട്ടവർക്കായി നിലവിലുള്ള ഐസിഡിഎസ് പോലുള്ള പദ്ധതികളെ എടുത്തുമാറ്റില്ലെന്നും അതിനാൽ പേടിക്കേണ്ടതില്ലെന്നും ചിദംബരം പറഞ്ഞു.

   also read: ഇന്ത്യയിൽ ബാലാകോട്ട് മോഡൽ ആക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചു; പരാജയപ്പെട്ടെന്ന് റിപ്പോർട്ട്

   പ്രത്യേക സാമൂഹിക- സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള സബ്സിഡികളെ പുതിയ പദ്ധതിയായ ന്യായ് ബാധിക്കില്ല- ചിദംബരം പറഞ്ഞു.

   അഞ്ച് കോടി കുടുംബങ്ങൾക്ക് മാസം 6000 രൂപ വീതം കൈമാറുന്ന പദ്ധതിയാണിത്. വര്‍ഷം 72,000 രൂപ. ഗൃഹനാഥയായ സ്ത്രീയുടെ അക്കൗണ്ടിലേക്കായിരിക്കും രൂപ കൈമാറുന്നത്. ഇതിലൂടെ നികുതി വരുമാനവും ജിഡിപിയും ഉയരുന്നു. ചില നികുതികൾ എടുത്തുകളയും മറ്റ് ചില നികുതികൾ നടപ്പിലാക്കും- പദ്ധതിയെ കുറിച്ച് വിവരിച്ചുകൊണ്ട് ചിദംബരം പറഞ്ഞു.

   അനവധി സാമ്പത്തിക വിദഗ്ധരെ സമീപിച്ചിരുന്നുവെന്നും അവരെല്ലാം പറയുന്നത് ഇത് നടപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണെന്നും ചിദംബരം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് സാധ്യമാണെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജനും പറഞ്ഞിട്ടുണ്ടെന്ന് ചിദംബരം വ്യക്തമാക്കി.

   പരീക്ഷിച്ച് നോക്കിയ ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി വിദഗ്ധ സമിതിയെ നിയോഗിക്കും ഓരോഘട്ടത്തിലും പദ്ധതി രൂപ കൽപ്പന ചെയ്യുന്നത് ഇവരായിരിക്കും. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഞങ്ങൾ കമ്മിറ്റിയെ സമീപിക്കും- ചിദംബരം വ്യക്തമാക്കുന്നു.

   അർഹരായ അഞ്ച് കോടി കുടുംബങ്ങളെ കണ്ടെത്താൻ ധാരാളം മാർഗങ്ങളുണ്ടെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യാത്തതിന്റെ പേരിൽ കോൺഗ്രസിനെ മാത്രം കുറ്റം പറയേണ്ടെന്നും ചിദംബരം പറഞ്ഞു. ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പല പദ്ധതികളും കോൺഗ്രസ് നടപ്പാക്കിയിരുന്നുവെന്നും ദാരിദ്ര്യ നിർമാർജനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് മിനിമം വരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

   ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇത് നടപ്പാക്കുമെന്നും പദ്ധതി നടപ്പാക്കുന്നതിലെ വെല്ലുവിളികളെ കുറിച്ച് അറിയാമെന്നും ചിദംബരം പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രിക ഏപ്രിൽ രണ്ടിന് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

   First published: