നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം നീട്ടി; നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

  ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം നീട്ടി; നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

  ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം നാളെ വരെ നീട്ടി. നാളെ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.

  P-Chidambaram-is-being-taken-to-court-by-CBI

  P-Chidambaram-is-being-taken-to-court-by-CBI

  • Share this:
   ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം നാളെ വരെ നീട്ടി. നാളെ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാളെ വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല.

   also read: ചിദംബരത്തിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

   അതിനിടെ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ധനമന്ത്രി പി. ചിദംബരത്തെ സിബിഐ ഡൽഹി കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ചിദംബരത്തെ ഹാജരാക്കിയത്. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

   ധനമന്ത്രി പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. സിബിഐ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷ അപ്രസക്തമായെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചിദംബരത്തിന് സിബിഐ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

   First published:
   )}