നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എന്റെ വിഷമം രാജ്യത്തിന്റെ സമ്പത്തിക സ്ഥിതി ഓർത്തുമാത്രം'; തീഹാർ ജയിലിലേക്കു മാറ്റന്നതിനിടെ ചിദംബരം

  'എന്റെ വിഷമം രാജ്യത്തിന്റെ സമ്പത്തിക സ്ഥിതി ഓർത്തുമാത്രം'; തീഹാർ ജയിലിലേക്കു മാറ്റന്നതിനിടെ ചിദംബരം

  ചൊവ്വാഴ്ച സി.ബി.ഐ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവു വന്നപ്പോഴും ചിദംബരം സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ചിരുന്നു.

  • Share this:
   ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ റിമാൻഡിലായി തീഹാർ ജയിലിലേക്ക് മാറ്റുന്നതിനിടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുൻ ധനകാര്യമന്ത്രി പി. ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മാത്രമാണ് തനിക്ക് വിഷമമെന്നാണ്, ജയിലിലേക്ക് മാറ്റുന്നതിനിടെ ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചത്.

   ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തെ സെപ്തംബർ 19 വരെയാണ് റോസ് അവന്യൂ കോടതി ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

   റിമാൻഡിലായ ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്തു നിന്നും ജയിലിലേക്ക് ഏത് ഏജൻസി മാറ്റും എന്ന ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ചിദംബരം മാധ്യമ പ്രവർത്തകരുമായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുള്ള ആകുലത പങ്കുവച്ചത്.

   ചൊവ്വാഴ്ച സി.ബി.ഐ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവു വന്നപ്പോഴും ചിദംബരം സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞതിനെ പറ്റി പ്രതികരിച്ചിരുന്നു.

   Also Read  പി.ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ഇനി 14 ദിവസം തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍

   First published:
   )}