നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • INX മീഡിയ അഴിമതി: പി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് CBI

  INX മീഡിയ അഴിമതി: പി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് CBI

  ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഒളിവിലായിരുന്നുവെന്നും സോളിസിറ്റർ ജെനെറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു

  • Share this:
   ന്യൂഡൽഹി: പി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കോടതിയിൽ സിബിഐ. ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിലാണ്‌ സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഒളിവിലായിരുന്നുവെന്നും സോളിസിറ്റർ ജെനെറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

   വ്യക്തമായ കള്ളപ്പണം വെളുപ്പിക്കിലാണ് ഈ കേസിൽ നടന്നതെന്ന് സിബിഐ വാദിച്ചു. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ല. ചിദംബരം അധികാര ദുർവിനിയോഗം നടത്തി. ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

   INX Media Scam Case: അറസ്റ്റ് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാൻ: കാര്‍ത്തി ചിദംബരം

   കേസിൽ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും കേസിൽ ചിദംബരത്തെ വേട്ടയാടുകയാണെന്ന് അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായതാണ്. പണമിടപാട് നടന്നതിന് എന്ത് തെളിവാണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു.
   First published:
   )}