നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജാമ്യാപേക്ഷ തള്ളി; പി. ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

  ജാമ്യാപേക്ഷ തള്ളി; പി. ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

  വ്യക്തമായ കള്ളപ്പണം വെളുപ്പിക്കലാണ് ഈ കേസിൽ നടന്നതെന്ന് സിബിഐ വാദിച്ചിരുന്നു...

  Chidambaram

  Chidambaram

  • Share this:
   ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി. ചിദംബരത്തെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി. വസ്തുതകൾ പരിശോധിക്കുമ്പോൾ കസ്റ്റഡി നീതിയുക്തമെന്ന് കോടതി വ്യക്തമാക്കി. ദിവസവും അര മണിക്കൂർ സന്ദർശകരെ കാണാൻ ചിദംബരത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. പി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കോടതിയിൽ സിബിഐ വാദിച്ചിരുന്നു.

   ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിലാണ്‌ സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഒളിവിലായിരുന്നുവെന്നും സോളിസിറ്റർ ജെനെറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വ്യക്തമായ കള്ളപ്പണം വെളുപ്പിക്കിലാണ് ഈ കേസിൽ നടന്നതെന്ന് സിബിഐ വാദിച്ചു. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ല. ചിദംബരം അധികാര ദുർവിനിയോഗം നടത്തി. ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

   INX മീഡിയ അഴിമതി: പി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് CBI

   കേസിൽ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും കേസിൽ ചിദംബരത്തെ വേട്ടയാടുകയാണെന്ന് അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായതാണ്. പണമിടപാട് നടന്നതിന് എന്ത് തെളിവാണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു.
   First published:
   )}