ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഇതനുസരിച്ച് ഈ മാസം 30 വരെ ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും.
അഞ്ച് ദിവസത്തേക്ക് കൂടി ചിദംബരത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ചിദംബരത്തിന്റെ നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.
അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ ചിദംബരത്തിന് താത്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം നാളെ വരെ നീട്ടി. നാളെ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാളെ വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല.
അതേസമയം ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളി. സിബിഐ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷ അപ്രസക്തമായെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.