• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കീഴടങ്ങൽ അപേക്ഷ തള്ളി; ചിദംബരം തീഹാര്‍ ജയിലില്‍ തുടരും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനു കീഴടങ്ങേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്.

news18-malayalam
Updated: September 13, 2019, 4:44 PM IST
കീഴടങ്ങൽ അപേക്ഷ തള്ളി; ചിദംബരം തീഹാര്‍ ജയിലില്‍ തുടരും
ഫയൽ ചിത്രം
news18-malayalam
Updated: September 13, 2019, 4:44 PM IST
ന്യൂഡ‍ല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം തീഹർ ജയിലിൽ തുടരും. ചിദംബരത്തിന്റെ കീഴടങ്ങല്‍ അപേക്ഷ ഡൽഹി കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്ന അപേക്ഷ പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാർ ആണ് തള്ളിയത്. ഇതോടെ ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും.

ഐ.എന്‍.എക്സ്. മീഡിയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ ചിദംബരത്തെ അറസ്റ്റു ചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

നിലവിലെ‍ ഈ മാസം 19 വരെ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതിനിടയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനു കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെട്ടു കോടതി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചിരുന്നു.

Also Read 'എന്റെ വിഷമം രാജ്യത്തിന്റെ സമ്പത്തിക സ്ഥിതി ഓർത്തുമാത്രം'; തീഹാർ ജയിലിലേക്കു മാറ്റന്നതിനിടെ ചിദംബരം



 
First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...